Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്ളാഷ് മോബിൽ ഡാൻസ് ചെയ്ത പെൺകുട്ടികളെ സപ്പോർട്ട് ചെയ്ത ആർജെ സൂരജിന് ഫേസ്‌ബുക്കിൽ കിട്ടിയത് എട്ടിന്റെ പണി; ഭീഷണിയും സൈബർ ആക്രമണവും ശക്തമായതോട റേഡിയോ മലയാളത്തിലെ ദോഹ ജംഗ്ഷനിൽ നിന്നും സൂരജ് പിന്മാറി: മുസ്ലിം സഹോദരങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് സൂരജ്

ഫ്ളാഷ് മോബിൽ ഡാൻസ് ചെയ്ത പെൺകുട്ടികളെ സപ്പോർട്ട് ചെയ്ത ആർജെ സൂരജിന് ഫേസ്‌ബുക്കിൽ കിട്ടിയത് എട്ടിന്റെ പണി; ഭീഷണിയും സൈബർ ആക്രമണവും ശക്തമായതോട റേഡിയോ മലയാളത്തിലെ ദോഹ ജംഗ്ഷനിൽ നിന്നും സൂരജ് പിന്മാറി: മുസ്ലിം സഹോദരങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് സൂരജ്

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: മലപ്പുറത്ത ഫ്‌ളാഷ് മോബിൽ ഡാൻസ് ചെയ്ത മുസ്ലിം പെൺകുട്ടികളെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇറക്കിയ ആർജെ സൂരജിന് ഫേസ്‌ബുക്കിൽ കിട്ടിയത് എട്ടിന്റ പണി. മുസ്ലിം വികാരം വൃണപ്പടുത്തുന്ന രീതിയിലാണ് സൂരജിന്റെ വീഡിയോ എന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

മലപ്പുറത്തെ പെൺകുട്ടികളെ വിമർശിച്ചവർ എന്തിന് ഹാദിയയുട സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു എന്നും പറഞ്ഞിരുന്നു. സൂരജിന്റെ വിമർശനങ്ങൾ ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. അങ്ങനെയാണ് സൂരജിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല നടക്കുന്നത്. ഇതിന് പുറമേ ഭീഷണികളും ഉണ്ടായതോട സൂരജ് മാപ്പു പറഞ്ഞു.

താൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദുർവ്യാഖ്യാനം ചെയ്‌തെന്നും അത് മുസ്ലിം സഹോദരങ്ങളെ വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് വീഡിയോ. എന്നാൽ താൻ പോസ്റ്റ് ചയ്ത വീഡിയോയ്ക്ക് പിന്നാലെ കാര്യങ്ങൾ കൈവിട്ടു പോയെന്നും രണ്ട് ചേരികളായി തിരിഞ്ഞ് ഇപ്പോൾ തന്റെ പേരിൽ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നതെന്നും സൂരജ്.

താൻ ഒരു ആർഎസ്എസുകാരനോ സംഘിയോ ഒന്നുമല്ല. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി മാത്രമാണ്. ഒരു മതത്തേയും വേർതിരിച്ചു കാണുന്നില്ല. ഇപ്പോൾ ഞാൻ അറിവില്ലായ്മ കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ ചേരി തിരിഞ്ഞ് നടക്കുന്ന ആക്രമണം ദയവ് ചെയ്ത് അവസാനിപ്പിക്കണമെന്നും സൂരജ് പറയുന്നു. ഇക്കാര്യത്തിൽ താൻ ജോലി നോക്കിയിരുന്ന റേഡിയോ മലയാളം എന്ന എഫ് എം ചാനലിനെ ആക്രമിക്കരുതെന്നും സൂരജ് അഭ്യർത്ഥിച്ചു. താൻ കാരണം അവിടൈ ജോലി ചെയ്യുന്നവർക്ക് ജോലി ഇല്ലാത്ത അവസ്ഥ വരരുത്. അതിനാൽ താൻ റേഡിയോ മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും സൂരജ് പറഞ്ഞു.

റേഡിയോ മലയാളം എഫ് എമ്മില ദോഹ ജംഗ്ഷൻ എന്ന പരിപാടിയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്. ഇനി മുതൽ ആ പരിപാടി അവതരിപ്പിക്കില്ലന്നും മാനേജ്‌മെന്റ് തീരുമാനിക്കട്ടെ എന്നും സൂരജ് പറഞ്ഞു. താൻ ഇറക്കിയ ഒരു വീഡിയോയുടെ പേരിൽ പ്രശ്‌നങ്ങൾ വർഗീ തലത്തിൽ മാറി കഴിഞ്ഞു. തീവ്ര ഹിന്ദുക്കളും ഇത് ഏറ്റെടുത്തു. ബിജെപി ആർഎസ്എസ് പ്രവർത്തകരും ഈ വീഡിയോയുെ പേരിൽ എന്റെ പക്ഷം പിടിക്കുന്നത് അവസാനിപ്പിക്കണം. അവരുടെ പിന്തുണയും ആവശ്യമില്ല. അതുകൊണ്ട് വികാരം വ്രണപ്പെട്ടു പോയ മുസ്ലിം സഹോദരങ്ങൾ ക്ഷമിക്കണമെന്നും ഈ പ്രശ്‌നം ഇവിടെ തീർക്കണമെന്നും സൂരജ് അഭ്യർത്ഥിച്ചു.

മലപ്പുറത്ത് മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ എന്നു പറഞ്ഞായിരുന്നു ഫ്‌ളാഷ് മോബിനെ പിന്തുണച്ച് സൂരജിന്റെ വീഡിയോ. ആ പെൺകുട്ടികളെ അസഭ്യം പറഞ്ഞവരേയും ഉപദേശിച്ചവരേയും സൂരജ് ശക്തമായ ഭാഷയിൽ വിമർശിച്ചു. സദുദ്ദേശപരമായ ആ ഫ്ലാഷ് മോബിനെ അഭിനന്ദിക്കുന്നതിന് പകരം- നിങ്ങൾക്കിതൊന്നും പറഞ്ഞിട്ടില്ല മോളേ, നിങ്ങൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരാണ് മോളേ, നിങ്ങൾ നരകത്തിലെ വിറകുകൊള്ളിയായി മാറും മോളേ.. എന്നൊക്കെ പറഞ്ഞ് കുറേ പേർ പാട്ടും പ്രസ്താവനകളും ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട് എന്നു തുടങ്ങിയാണ് സൂരജിന്റെ ആദ്യ വീഡിയോയിൽ ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP