Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോബോട്ടുകൾ മനുഷ്യ വംശത്തെ ഇല്ലാതാക്കുമെന്ന ഭീതി യാഥാർഥ്യമായി തുടങ്ങി; സഹപ്രവർത്തകനെ കഴുത്തിന് പിടിച്ചുപൊക്കി മെറ്റൽ പ്ലേറ്റിൽ അടിച്ച് റോബോട്ട് കൊന്നു

റോബോട്ടുകൾ മനുഷ്യ വംശത്തെ ഇല്ലാതാക്കുമെന്ന ഭീതി യാഥാർഥ്യമായി തുടങ്ങി; സഹപ്രവർത്തകനെ കഴുത്തിന് പിടിച്ചുപൊക്കി മെറ്റൽ പ്ലേറ്റിൽ അടിച്ച് റോബോട്ട് കൊന്നു

ന്ത്രമനുഷ്യർ മനുഷ്യർക്കെതിരെ ആക്രമണം നടത്തുന്ന കാഴ്ച ഹോളിവുഡ് സിനിമകളിൽ നാം കണ്ടിട്ടുണ്ട്. അത് പതുക്കെ യാഥാർഥ്യമാവുകയാണോ എന്ന സംശയം ശാസ്ത്രലോകത്ത് കുറച്ചുപേർക്കെങ്കിലുമുണ്ട്. ഇപ്പോഴിതാ, ജർമനിയിലെ ഫോക്‌സ്‌വാഗൺ കമ്പനിയുടെ പ്ലാന്റിൽ റോബോട്ടിന്റെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടു.

ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ബൗനാറ്റലിലെ പ്ലാന്റിലാണ് റോബോട്ട് മനുഷ്യനെ ആക്രമിച്ചത്. 22-കാരനായ കരാർ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. റോബോട്ടിനെ പ്രവർത്തന സജ്ജമാക്കിക്കൊണ്ടിരിക്കവെയാണ് അപകടം. യുവാവിന്റെ കഴുത്തിന് മുറുകെപിടിച്ച റോബോട്ട് മെറ്റൽ പ്ലേറ്റിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

കൂടെ ജോലി ചെയ്തിരുന്ന ആരോ ആണ് കൊല നടത്തിയതെന്നാണ് ആദ്യം കരുതിയത്. ംന്നാൽ, പിന്നീടാണ് കൊലയാളി റോബോട്ടാണെന്ന് വ്യക്തമായത്. അസംബ്ലിങ് വിഭാഗത്തിലെ ജോലികൾ ചെയ്യാനാണ് റോബോട്ടിനെ നിയോഗിച്ചിരുന്നത്. മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും അയാളെ റോബോട്ട് ആക്രമിച്ചില്ലെന്ന് ഫോക്‌സ്‌വാഗൺ വക്താവ് പറഞ്ഞു. കൊലപാതകത്തിന് കേസ്സെടുത്തെങ്കിലും ആരെ പ്രതിയാക്കുമെന്ന സംശയത്തിലാണ് അന്വേഷണോദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP