Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ 2.5 കോടി രൂപയുടെ ലംബോർഗിനി നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലായി; വീഡിയോ കാണാം..

ഡൽഹിയിൽ 2.5 കോടി രൂപയുടെ ലംബോർഗിനി നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലായി; വീഡിയോ കാണാം..

 ന്യൂഡൽഹി: 2.5 കോടി രൂപ വിലവരുന്ന ലംബോർഗിനി സൂപ്പർകാർ നിമിഷ നേരം കൊണ്ട് കത്തിച്ചാമ്പലായി. തെക്കൻ ഡൽഹിയിലാണ് സംഭവം. ബദാർപൂർ പ്രദേശത്താണ് രണ്ടരക്കോടി വിലമതിക്കുന്ന ഇറ്റാലിയൻ സൂപ്പർ കാർ ലംബോർഗിനി ഗല്ലാർഡോ അഗ്‌നിക്കിരയായത്. കാറിന്റെ ഡ്രൈവർ പരിക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

ബദാർപൂർ ഫ്‌ളൈ ഓവറിന് താഴെ ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. കാറിന്റെ 5.2 ലിറ്റർ എഞ്ചിനോട് ചേർന്ന ഭാഗത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനായി കാർ വിശദ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്.

2013ൽ ഉൽപാദനം നിലച്ച മോഡലാണ് ഗല്ലാർഡോ. ലംബോർഗിനിയുടെ ബെസ്റ്റ് സെല്ലിങ് കാർ മോഡലായ ഗല്ലാർഡോ പത്ത് വർഷത്തിനുള്ളിൽ ലോകമൊട്ടാകെ 14,000 എണ്ണം വിറ്റഴിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP