Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുംബൈയിലെ രാത്രി യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിൻ പിന്നെ ഒന്നും നോക്കിയില്ല; കാർ നിർത്തി അടുത്തെത്തി ബാറ്റ് വാങ്ങി കളി തുടങ്ങി; യുവാക്കൾക്കൊപ്പം മുംബൈ തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റർ ബ്ലാസ്റ്ററിന്റെ വീഡിയോ വൈറലാകുന്നു

മുംബൈയിലെ രാത്രി യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിൻ പിന്നെ ഒന്നും നോക്കിയില്ല; കാർ നിർത്തി അടുത്തെത്തി ബാറ്റ് വാങ്ങി കളി തുടങ്ങി; യുവാക്കൾക്കൊപ്പം മുംബൈ തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റർ ബ്ലാസ്റ്ററിന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: യുവാക്കൾക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ ടെൻഡുൽക്കറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ രാത്രി മുംബൈയിലെ തെരുവിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിവരുന്ന ചെറുപ്പക്കാരെയാണ് സച്ചിൻ ഞെട്ടിച്ചത്.

യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിൻ കാർ നിർത്തി അവരുടെ അടുത്തെത്തി. ബാറ്റ് വാങ്ങി കളി തുടങ്ങി. ഈ വീഡിയോ വിനോദ് കാംബ്ലിയാണ് ട്വീറ്റ് ചെയ്തത്. അതുവഴി കടന്നുപോയ ചിലർ തെരുവിൽ കളിക്കുന്ന ഇതിഹാസത്തെ തിരിച്ചറിഞ്ഞ് കാർ നിർത്തി ദൃശ്യം മൊബൈലിൽ പകർത്തി. മറ്റു ചിലർ സച്ചിനൊപ്പം സെൽഫിയെടുത്തു. മാസ്റ്റർ ബ്ലാസ്റ്റർ ആരെയും നിരാശപ്പെടുത്തിയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP