Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളത്തിൽ മുങ്ങിയ ആളെ ജീവനോടെ പുറത്തെടുത്താൽ ആദ്യം ചെയ്യേണ്ടത് എന്താണ്? രക്ഷാപ്രവർത്തനം വയറ്റിൽ ഞെക്കി വെള്ളം കളയുന്നതോടെ തീർന്നോ? പ്രതിവർഷം 1500 ജലമരണങ്ങൾ നടക്കുന്ന കേരളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കരുതൽ വീഡിയോ

വെള്ളത്തിൽ മുങ്ങിയ ആളെ ജീവനോടെ പുറത്തെടുത്താൽ ആദ്യം ചെയ്യേണ്ടത് എന്താണ്? രക്ഷാപ്രവർത്തനം വയറ്റിൽ ഞെക്കി വെള്ളം കളയുന്നതോടെ തീർന്നോ? പ്രതിവർഷം 1500 ജലമരണങ്ങൾ നടക്കുന്ന കേരളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കരുതൽ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുഴകളാലും കായലുകളാലും മറ്റേത് ഇന്ത്യൻ സംസ്ഥാനത്തേക്കാൾ സമ്പുഷ്ഠമാണ് കേരളം. ജലഗതാഗത സൗകര്യങ്ങൾ അടക്കം സഞ്ചാരത്തിനായി ഉപയോഗിക്കുന്നു. വിനോദ സഞ്ചാര മേഖലയിലെ നല്ലൊരു പങ്കും ജലവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങനെയുള്ള കേരളത്തിൽ തന്നെയാണ് ഏറ്റവും അധികം ജീവനുകൾ ജലമരണങ്ങൾ നടക്കുന്നതും. ഒരു ദിവസമെങ്കിലും പത്രത്തിൽ ജലവുമായി ബന്ധപ്പെട്ട് മരണ വാർത്തകൾ ഉണ്ടാകുമെന്നത് തീർച്ചയാണ്. ഏതാണ്ട് 1500 പേരാണ് കേരളത്തിൽ പ്രതിവർഷം മുങ്ങി മരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന കണക്കുകൾ നോക്കുകയാണെങ്കിൽ ശരാശരി 5 പേരാണ് സംസ്ഥാനത്ത് ജലമരണങ്ങൾക്ക് ഇരയാകുന്നത്.

റോഡപകടങ്ങളെ പോലെ തന്നെ ജലത്തിൽ മുറിവേറ്റ് ജീവിതങ്ങൾ അനവധിയാണ്. കണ്ണൂരിൽ അഞ്ച് കുരന്നുകളുടെ ജീവൻ പുഴയിൽ പൊലിഞ്ഞപ്പോൾ ഒരു നാടിന്റെ മുഴുവൻ തീരാവേദനയായി അത് മാറി. പലപ്പോഴും മരണസംഖ്യ പൊടുന്നനെ ഉയരാൻ കാരണം പ്രാഥമിക ശുശ്രൂഷയിൽ വരുന്ന പിഴവാണ്. ഇങ്ങനെ ശ്രദ്ധക്കുറവും അടിയന്തര ശുശ്രൂഷയുടെ അഭാവവും നിമിത്തം നിരവധി ജീവതങ്ങൾ പൊലിയുന്നു. ഇതിലധികവും ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ്.

വെള്ളത്തിൽ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താൽ എങ്ങനെയാണ് പ്രാഥമിക ശുശ്രൂഷ നൽകേണ്ടത്? സ്‌കൂൾ തലത്തിൽ അടക്കം ഇതിനുള്ള പരിശീലനങ്ങൾ നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ല. വെള്ളത്തിൽ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താൽ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവർക്കും അജ്ഞാതമാണ് എന്നുള്ളതാണ് സത്യം. മാത്രമല്ല ഇക്കാര്യത്തിൽ പല തെറ്റിദ്ധാരണകളും പലരും പിന്തുടരുന്നുമുണ്ട്. ഉദാഹരണത്തിന് വെള്ളത്തിൽ നിന്നും പുറത്തെടുക്കുന്ന വ്യക്തിയുടെ വയറിൽ ഞെക്കി ഉള്ളിലുള്ള ജലം പുറത്തുകളയുകയാണ് പ്രധാനമെന്ന തരത്തിൽ പൊതു ജനങ്ങളിൽ ധാരണയുണ്ട്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയെന്നാണ് വിദഗ്ദാഭിപ്രായം.

ഇത്തരത്തിൽ ജലസുരക്ഷയും ജല അപകടങ്ങളിൽപ്പെടുന്നവർക്കുള്ള രക്ഷാ പ്രവർത്തനങ്ങളുടേയും പ്രധാന പാഠങ്ങളുൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ചിലർ. യുഎൻ ദുരന്തനിവാരണ വിഭാഗം തലവനായ ശ്രീ. മുരളി തുമ്മാരുകുടിയുടെ സഹായത്തോടെ മൺസൂൺ വീഡിയോയാണ് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നരത് വിപിൻ വിൽഫ്രഡാണ്.

16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. ജല അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കാം എന്ന് വ്യക്തമായി ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. ഒരു വീട്ടിൽ ജലഅപകടം ഒഴിവാക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ അടക്കം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുമ്പോൽ തന്നെ സ്വയം സുരക്ഷയും ഉറപ്പെടുത്തണം എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. വെള്ളത്തിൽ മുങ്ങിയ വ്യക്തിക്ക് എന്താണ് പ്രാഥമിക ശുശ്രൂഷ നൽകേണ്ടത് എന്നത് അടക്കം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP