Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത് ശരിക്കും സൂപ്പർമാൻ സാംസൺ! സിക്‌സറെന്നുറച്ച ഷോട്ട് വായുവിൽ പറന്നുപിടിച്ച് സഞ്ജു; അവിശ്വസനീയ ഫീൽഡിങ് വീഡിയോ

ഇത് ശരിക്കും സൂപ്പർമാൻ സാംസൺ! സിക്‌സറെന്നുറച്ച ഷോട്ട് വായുവിൽ പറന്നുപിടിച്ച് സഞ്ജു; അവിശ്വസനീയ ഫീൽഡിങ് വീഡിയോ

പിഎല്ലിൽ മലയാളി താരം സഞ്ജു സാംസന് ഇപ്പോൾ നല്ലകാലമാണ്. ഡെയർ ഡെവിൾസിന് വേണ്ടി സെഞ്ച്വറി നേടിയ സഞ്ജു ബാറ്റിംഗിനെല്ല പോലെ ഫീൽഡിംഗിലും ശോഭിക്കുകയാണ്. ഇന്നലെ സഞ്ജുവിന്റെ അവിശ്വസനീയമായ ഫീൽഡിങ് പാടവം കണ്ട് എല്ലാവരും അമ്പരന്നു. കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ സഞ്ജു നടത്തിയ ഫീൽഡിംഗാണ് ഏവരുടെയും കൈയടി നേടിയത്.

കൊൽക്കത്ത താരം മനീഷ് പാണ്ഡയുടെ സിക്സെന്നുറച്ച ഷോട്ടിനെ വായുവിൽ പറന്ന് സഞ്ജു പിടിയിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് അപ്പുറത്ത് വീഴുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ വായുവിൽ നിന്നു തന്നെ സഞ്ജു പിന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു. സഞ്ജുവിന്റെ അസാമാന്യ പ്രകടനം കണ്ട് കയ്യടിക്കുകയായിരുന്നു എതിർ ടീമിലെ താരങ്ങൾ പോലും. സൂപ്പർമാൻ സഞ്ജുവെന്ന് പറഞ്ഞ് കമന്റേറ്റർമാരുടെ ഇതിന് കൈയടിച്ചു.

ഇന്നലെ ബാറ്റുകൊണ്ടും സഞ്ജു മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ച്ച വെച്ചത്. 25 പന്തിൽ 39 റൺസ് നേടിയിരുന്നു സഞ്ജു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP