Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നെറ്റിയിൽ കൃത്യമായി വെടിയേറ്റാലും നായിക മരിക്കില്ല! മുടിയിൽ മുല്ലപ്പൂവും ചൂടിച്ച് നായകൻ കാറിൽ ആശുപത്രിയിലെത്തിച്ചു രക്ഷിക്കും: വില്ലൻ ഉതിർത്ത വെടി പാഴായ കഥ തമിഴ് സീരിയലിൽ; സൈബർ ലോകത്തെ കുടുകുടെ ചിരിപ്പിച്ച വീഡിയോ കാണാം

നെറ്റിയിൽ കൃത്യമായി വെടിയേറ്റാലും നായിക മരിക്കില്ല! മുടിയിൽ മുല്ലപ്പൂവും ചൂടിച്ച് നായകൻ കാറിൽ ആശുപത്രിയിലെത്തിച്ചു രക്ഷിക്കും: വില്ലൻ ഉതിർത്ത വെടി പാഴായ കഥ തമിഴ് സീരിയലിൽ; സൈബർ ലോകത്തെ കുടുകുടെ ചിരിപ്പിച്ച വീഡിയോ കാണാം

ചെന്നൈ: കാലനെപ്പോലും തോൽപ്പിച്ച ഒരു കഥാപാത്രത്തെ പരിചയപ്പെടാം. ഒരു സീരിയലാണു സംഭവം.

തമിഴ് ചാനലിലെ സീരിയൽ സൈബർ ലോകത്തെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടു ഹിറ്റായി മുന്നേറുകയാണിപ്പോൾ.

കൃത്യമായി നെറ്റിയിൽ തന്നെ വില്ലന്റെ വെടിയേറ്റുവീണിട്ടും നായികയുടെ ജീവൻ നഷ്ടമാകുന്നില്ല. മാത്രമല്ല, കാറിൽ നായകന്റെ മടിയിൽ കിടന്നു പോകുന്ന നായിക മൊബൈൽ ഫോണിലെ ചിത്രങ്ങളൊക്കെ കണ്ടുരസിക്കുന്നുമുണ്ട്. വെറുപ്പ്, അസൂയ, വിദ്വേഷം, കളവ്, പ്രതികാരം, അവിഹിത ബന്ധം, അന്ധവിശ്വാസം, ആർഭാടം തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള സീരിയലുകൾ പ്രേക്ഷകരുടെ ചിന്തകളെ വികലമാക്കുന്നുമെന്ന പരാതികൾ ഉയരുന്നതിനിടെയാണ് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള ഈ സീൻ വൈറലാകുന്നത്.

കണ്ടാൽ ആരും തലതല്ലി ചിരിച്ചുപോകും ഈ രംഗം കണ്ടാൽ. വില്ലൻ കഥാപാത്രത്തിന്റെ വെടി സീരിയൽ നായികയുടെ നെറുകയിൽ ഏൽക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. വെടിയേറ്റ് നായികയുടെ തലച്ചോർ പിളർന്നുവെന്ന് ദൃശ്യത്തിൽ നിന്നും ആർക്കും വ്യക്തം. ഇങ്ങനെ വെടിയേറ്റാൽ ആരും തത്ക്ഷണം മരിക്കും. എന്നാൽ സീരിയലിൽ അങ്ങനെ പറ്റില്ലല്ലോ!

വെടിയേറ്റ നായികയെ നായകകഥാപാത്രം കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് പീന്നീട് വീഡിയോയിൽ. ഇതിനിടയിൽ നായികയുടെ മുടിയിൽ നായകൻ മുല്ലപ്പൂ ചൂടിക്കുന്നു, മൊബൈലിൽ ഇരുവരുമൊത്തുള്ള ചിത്രം നായിക കാണുന്നു... അങ്ങനെ ചിരിക്കാൻ വകനൽകുന്ന ഒട്ടേറെ രംഗങ്ങൾ. ഉദയ ഭാരതി എന്ന യൂസർ ആണ് സൺ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രലേഖ' എന്ന സീരിയയിലെ 'അതിക്രമ' ദൃശ്യം ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനകം പത്തുലക്ഷത്തോളം പേരാണു വീഡിയോ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP