Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുസ്തി താരമെങ്കിലും അഹങ്കാരം മൂത്ത് ആരെയും കേറി വെല്ലുവിളിക്കരുത്; കാണികളെ റിങ്ങിലേക്കു വിളിച്ച ഇന്ത്യയിലെ ആദ്യ വനിതാ റെസ്‌ലർക്ക് സംഭവിച്ചത് എന്തെന്നു കാണാം

ഗുസ്തി താരമെങ്കിലും അഹങ്കാരം മൂത്ത് ആരെയും കേറി വെല്ലുവിളിക്കരുത്; കാണികളെ റിങ്ങിലേക്കു വിളിച്ച ഇന്ത്യയിലെ ആദ്യ വനിതാ റെസ്‌ലർക്ക് സംഭവിച്ചത് എന്തെന്നു കാണാം

ചണ്ഡീഗഢ്: രാജ്യത്തെ ആദ്യത്തെ വനിത റെസ്‌ലറായ ബുൾബുള്ളിനെ ഇടിക്കുട്ടിൽ മലർത്തിയടിച്ച പഞ്ചാബി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പഞ്ചാബ് സ്വദേശിനിയായ കവിത എന്ന യുവതിയാണ് റെസ്‌ലർ ബിബി ബുൾ ബുള്ളിനെ മലർത്തിയടിച്ചത്.

അമേരിക്കയിലെ ലോക പ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ റെസ്ലിങ്ങിലെ ഇന്ത്യക്കാരനായ മുൻ ലോക ഹെവിവെയിറ്റ് ചാമ്പ്യൻ ദ ഗ്രേറ്റ് ഖലിയുടെ സ്ഥാപനത്തിലെ പരിശീലക കൂടിയായ ബിബി ബുളിനെ നിസാരമായ ചുവടുകൾ കൊണ്ടാണ് കവിത മലർത്തിയടിച്ചത്. ഗ്രേറ്റ് ഖാലി സ്ഥാപിച്ച കോണ്ടിനെന്റൽ റെസ്‌ലിങ് എന്റർറ്റെയിന്മെന്റ് എന്ന റെസ്‌ലിങ് സ്‌കൂളിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് കവിതയുടെ പ്രകടനം.

'റിങ്ങിലേക്ക് എന്നെ നേരിടാൻ ആർക്കും വരാം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കടന്നു വരാം' എന്നായിരുന്നു വെല്ലുവിളി. പരിപാടിക്കിടയിൽ ബിബി ബുൾ സ്ത്രീകളെ ഇടിക്കുടിലേക്ക് വെല്ലുവിളിച്ചതാണ് തന്നെ ആവേശം കൊള്ളിച്ചതെന്ന് കവിത പറയുന്നു. ഹരിയാനയിലെ മുൻ പൊലിസ് ഓഫീസറും പവർ ലിഫ്റ്റിങ് താരവും മിക്‌സഡ് മാർഷ്യൽ ആർട്‌സ് ചാമ്പ്യനുമാണ് കവിത. റെസ്‌ലിങ് താൻ ഏറെ ഇഷ്ടപ്പെടുന്ന കായിക വിനോദമാണെന്നു കവിത പറയുന്നു. ഇടിക്കൂട്ടിൽ പ്രവേശിച്ച കവിത ബുൾ ബുളിന്റെ ആദ്യ അടിയിൽ വീണുപോയിരുന്നു. പിന്നീട് തന്നെക്കാൾ ഇരട്ടി വലുപ്പമുള്ള ബുൾ ബുള്ളിനെ കവിത രണ്ടു തവണ മലർത്തിയടിക്കുകയായിരുന്നു. ആദ്യ തവണ ബുൾ ബുള്ളിനെ കവിത മലർത്തിയടിച്ച ഉടൻ തന്നെ അക്കാഡമിയിലെ മറ്റ് റെസ്‌ലർമാർ ഇരുവരേയും പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാൽ ഏവരേയും തള്ളിയകറ്റി തന്നെ അക്രമിക്കാൻ പുറപ്പെടുന്ന ബുൾബുള്ളിനെ കവിത തന്റെ വേഗതയും ശക്തിയും കൊണ്ട് വീണ്ടും മലർത്തിയടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP