Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യോഗ്യത ഉണ്ടായിട്ടും സ്വന്തം സഭ അഡ്‌മിഷൻ തന്നില്ല; പഠിച്ചു നഴ്‌സായപ്പോൾ പിഴിയാൻ പല കാരണങ്ങൾ; അധ്വാനിക്കാതെ വെള്ളയുടുപ്പും ഇട്ട് പാവങ്ങളെ പിഴിഞ്ഞ് ജീവിക്കുകയാണ് അച്ചന്മാർ: ബ്രിട്ടനിൽ നിന്നൊരു മലയാളി നഴ്‌സിന്റൈ ഫേസ്‌ബുക്ക് വീഡിയോ വൈറലാകുന്നു

യോഗ്യത ഉണ്ടായിട്ടും സ്വന്തം സഭ അഡ്‌മിഷൻ തന്നില്ല; പഠിച്ചു നഴ്‌സായപ്പോൾ പിഴിയാൻ പല കാരണങ്ങൾ; അധ്വാനിക്കാതെ വെള്ളയുടുപ്പും ഇട്ട് പാവങ്ങളെ പിഴിഞ്ഞ് ജീവിക്കുകയാണ് അച്ചന്മാർ: ബ്രിട്ടനിൽ നിന്നൊരു മലയാളി നഴ്‌സിന്റൈ ഫേസ്‌ബുക്ക് വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ബ്രിട്ടനിലെ വെയിൽസിലെ ന്യൂപോർട്ടിൽ താമസിക്കുന്ന ഷൈനി മാത്യു എന്ന മലമയാളി നഴ്‌സ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫേസ്‌ബുക്കിൽ ഇട്ട ലൈവ് വീഡിയോ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർ നെഞ്ചോട് ചേർത്ത് ഏറ്റെടുക്കുകയാണ്. ക്‌നാനായ സഭക്കാരിയായ ഷൈനി മാത്യുവിന് സഭയുടെ സ്വന്തമായ കാരിത്താസ് ആശുപത്രിയിൽ അഡ്‌മിഷൻ കിട്ടാതെ പോയത് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് ഷൈനിയുടെ ലൈവ് മുന്നേറുന്നത്. ഒരാഴ്‌ച്ച കൊണ്ട് മൂന്നര ലക്ഷത്തോളം പേരാണ് ഷൈനിയുടെ ഫേസ്‌ബുക്ക് ലൈവ് കണ്ടത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ നടത്തുന്ന ജീവിത സമരത്തെ പിന്തുണച്ചു കൊണ്ടാണ് ഷൈനി മാത്യു ഫേസ്‌ബുക്കിൽ എത്തിയത്. നഴ്‌സിങ് സമരത്തെ അവഹേളിച്ചു കൊണ്ട് കത്തോലിക്കാ സഭയും സഭയ്ക്ക് കീഴിലുള്ള ആശുപത്രി മുതലാളിമാരും രംഗത്തെത്തിയ വേളയിലാണ് അവർ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. തന്റെ ജീവിതാനുഭവം പറഞ്ഞു കൊണ്ടായിരുന്നു ഷൈനിയുടെ പ്രതിഷേധം.

ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രിയിൽ നഴ്‌സിങ് അഡ്‌മിഷൻ തേടിപ്പോയപ്പോഴുണ്ടായ ദുരനുഭവം അടക്കം പങ്കുവെച്ചു കൊണ്ടാണ് ഷൈനി രംഗത്തെത്തിയത്. മൂന്ന് പെൺകുട്ടികൾ അടങ്ങിയ കുടുംബത്തെ സഹായിക്കുന്നതിനായി തനിക്ക് അഡ്‌മിഷൻ നൽകാൻ പോലും നഴ്‌സിങ് കോളേജ് അധികൃതർ തയ്യാറായില്ലെന്ന് ഷൈനി പറയുന്നു. ഇടവക വികാരിയുടെ സഹായത്തോടെയാണ് അപേക്ഷ അയച്ചത്. അഡ്‌മിഷൻ കിട്ടാൻ വേണ്ടി മതിയായ യോഗ്യത തനിക്കുണ്ടായിരുന്നു താനും. എന്നിട്ടും തനിക്ക് സീറ്റ് ലഭിച്ചില്ല. അതേസമയം മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടു പോലും പണം വാങ്ങി മറ്റുള്ളവർക്ക് കാരിത്താസ് അധികൃതർ അഡ്‌മിഷൻ നൽകുകയാണ് ചെയ്തത്- ഷൈനി പറയുന്നു.

പിന്നീട് മൂന്ന് പെൺകുട്ടികൾക്ക് പിന്നീട് സർക്കാർ നഴ്‌സിങ് കോളേജിൽ പഠിക്കാൻ അവസരം ഉണ്ടായി. പിന്നീട് നല്ലനിലയിൽ എത്തുകയും ചെയ്തു. എന്നാൽ, പിന്നീട് തങ്ങളുടെ വരുമാനത്തിൽ നിന്നു തന്നെ പള്ളിയുടെ കാര്യങ്ങൾക്ക് പണം നല്കിയ അവസ്ഥയും ഉണ്ടായി. എന്നിട്ടും ഇവർ നഴ്‌സിങ് സമരത്തെ തള്ളിപ്പറയുന്നതിന്റെ അനൗചിത്യമാണ് ഷൈനി ചൂണ്ടിക്കാട്ടിയത്. അധ്വാനിക്കാതെ അന്ന്യൻ വിയർക്കുന്ന കാശ് കൊണ്ട് ജീവിക്കുന്നവരാണ് അച്ചന്മാരും കന്ന്യാസ്ത്രീകളുമെന്നും അവർ പറയുന്നു.

കാരിത്താസ് ആശുപത്രിയിൽ സാധാരണക്കാരായ തങ്ങൾക്ക് യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ലെന്നം ഷൈനി ഫേസ്‌ബുക്ക് വീഡിയോയിൽ പറുയന്നു. പാവപ്പെട്ട സഭക്കാർക്ക് പോലും യാതൊരു സൗജന്യവും നൽകുന്നില്ല. നഴ്‌സുമാർക്ക് നൽകുന്നത് തുച്ഛമായ തുകയാണ്. ബംഗാളികൾക്ക് ബിൽഡിങ് പണിയാൻ പോലും വലിയ തുക കൂലിയായ കൊടുക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നഴ്‌സുമാരോട് ഇങ്ങനെ പെരുമാറുന്ന സഭയ്ക്ക് ഇനി മുതൽ സംഭാവന കൊടുക്കാൻ തയ്യാറല്ലെന്നുമാണ് ഷൈനി പറയുന്നത്.

ഇങ്ങനെ സഭയ്ക്ക് പണം കൊടുക്കുന്നതിന് പകരം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് നൽകണമെന്നും ഷൈനി പറയുന്നു. വിദേശത്തുള്ള നഴ്‌സുമാരുടെ പണംവാങ്ങി ചാരിറ്റിയായി ആണല്ലോ കാര്യങ്ങൽ ചെയ്യുന്നത്. അവർ ജീവിക്കാൻ വേണ്ടിയാണല്ലോ ജോലിയെടുക്കുന്നത്.. അവർക്കും ജീവിക്കാൻ അവസരം ഒരുക്കൂ.. കാരിത്താസിലെ കുട്ടികളെ പോലും ഉപയോഗിച്ചാണ് സഭക്കാരുടെ പിരിവെന്നും ഷൈനി പറയുന്നു. 45 ലക്ഷം രൂപയുടെ കാറാണ് വൈദികർ ഉപയോഗിക്കുന്നത്. ഇങ്ങനെ ആഡംബരത്തിൽ അഭിരമിക്കുന്ന വൈദികർ സഹായം ചോദിച്ച് ഇനി മേലിൽ വിദേശ നഴ്‌സുമാരുടെ സമീപത്തേക്ക് വരരുതെന്നും അവർ വ്യക്തമാക്കുന്നു.

യുകെയിലു യുഎസിലും നിരങ്ങുന്നവർക്ക് പശ്ചാത്തപ ബോധ്യം ഉണ്ടാകില്ലേയെന്നാണ് ഷൈനിയുടെ മറ്റൊരു ചോദ്യം. പാപത്തിന്റെ പേര് പറഞ്ഞാണ് വെള്ളയുടുപ്പിട്ട് പണപ്പിരിവ് നടത്തുന്നത്. അച്ചന്മാർക്ക് നേതാവാകാൻ വേണ്ടി മറ്റുള്ളവരും ശ്രമിക്കരുതെന്നും വിശ്വാസികളായ പുരുഷന്മാരോടും ഷൈനി പറയുന്നു. ചെയ്യാൻ താൽപ്പര്യമുള്ളവർ ജാതിമത ഭേദമന്യേ എല്ലാവർക്കും സഹായം നൽകാൻ തയ്യാറാകണമെന്നും രോഷാകുലയായ ഈ മലയാളി നഴ്‌സ് പറയുന്നു.

കുർബാനയുടെയു മറ്റും പേരിൽ സഭകളിലു പള്ളികളിലും നടക്കുന്ന സാമ്പത്തിക പിരിവിനെ കുറിച്ചും അവർ ശ്രദ്ധ ക്ഷണിക്കുന്നു. വിദേശത്തുള്ള നഴ്‌സുമാരുടെ പിന്തുണ യുഎൻഎക്ക് നൽകണമെന്ന് പറഞ്ഞു കൊണ്ടാണ് ഷൈനി മാത്യു വീഡിയോ അവസാനിപ്പിക്കുന്നത്. നഴ്‌സുമാർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഷൈനിയുടെ വീഡിയോക്ക് ലഭിച്ചത്. ഒരാഴ്‌ച്ച കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP