Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിഴ...എന്റെ പിഴ..നാക്കു പിഴ ....തോമസ് ചാണ്ടിയുടെ രാജി എന്നു പറഞ്ഞപ്പോൾ ഷംസീർ പറയുന്നതു കേൾക്കൂ...തോമസ് ചാണ്ടിയുടെ രാജിയെ തുടർ്ന്ന് മനോരമ ന്യൂസിൽ നടന്നത്

പിഴ...എന്റെ പിഴ..നാക്കു പിഴ ....തോമസ് ചാണ്ടിയുടെ രാജി എന്നു പറഞ്ഞപ്പോൾ ഷംസീർ പറയുന്നതു കേൾക്കൂ...തോമസ് ചാണ്ടിയുടെ രാജിയെ തുടർ്ന്ന് മനോരമ ന്യൂസിൽ നടന്നത്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിക്കറ്റു വീഴ്ചയിൽ സി.പി.എം നേതാക്കളുടെ അന്ധാളിപ്പും അങ്കലാപ്പും ചാനൽ ചർച്ചകളിലും പ്രകടമായിരുന്നു. തോമസ് ചാണ്ടി എന്തിനാണ് രാജിവച്ചത് എന്ന് അവതാരക ഷാനി പ്രഭാകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒരു ഉത്തരം പറയാനാവാതെ ഉരുണ്ടു കളിച്ച ഷംസീറിനെ നാട്ടുകാർ ട്രോളുന്നതിനിടെയാണ് പുതിയ അബദ്ധവും സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ആരാണ് രാജി വിവരം അറിയാത്തത്. ഷംസീർ പറയുന്നത് അനുസരിച്ച് ജൂനിയർ പ്രവർത്തകനായ തനിക്കു പോലും അറിയാമായിരുന്നു. എനിക്കു ഉറപ്പുണ്ടാവുമെന്ന്.. ഒരു കൊച്ചു കുട്ടിക്കു പോലും അറിയാമായിരുന്നു. പക്ഷേ സിപിഐ അറിഞ്ഞില്ല എന്നു പറയാനാണ് ഷംസീർ എം എൽ എ ശ്രമിച്ചത് പക്ഷേ നാക്കു പിഴ ...ചതിച്ചു.

കൊച്ചു കുട്ടിക്ക് പോലും അറിയാമായിരുന്നു ഇന്ന് ഗവൺമെന്റ് രാജി വെക്കുമെന്ന്..എനിക്കും ഉറപ്പുണ്ടായിരുന്നു ഇന്ന് രാജി വെക്കുമെന്ന്.....' എന്നു ഷംസീർ പറഞ്ഞപ്പോൾ ഷാനിയും അതിഥികളും അമ്പരന്നു.


ഷംസീർ...ഗവർമെന്റ് രാജിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതുകൊ്ണ്ട് നാക്കു പിഴ സൂക്ഷിക്കണം എ്ന്ന് ഷാനി പറഞ്ഞിട്ടും ഷംസീർ അടങ്ങുന്നില്ല. എനിക്കു ബോദ്ധ്യമുണ്ടായിരുന്നു രാജി വയ്ക്കുമെന്ന എന്നു കൂടി പറഞ്ഞിട്ടേ എംഎൽ എ നിർത്തിയുള്ളൂ. സ്വാഭാവികമായും യുഡിഎഫ് അനുകൂല സൈറ്റുകളാണ് ഈ നാ്ക്കുപിഴ ആഘോഷിക്കുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP