Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയാണെടാ ചക്കരേ യഥാർത്ഥ സഖാവ്; സാമ്രാജ്യത്വം തുലയട്ടെ; രക്തസാക്ഷികൾ സിന്ദാബാദ്; ഈങ്കുലാബ് സിന്ദാബാദ്; അപ്പൂപ്പന്റെ തോളിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന രണ്ടരവയസ്സുകാരൻ വൈറലാകുന്നു

നിയാണെടാ ചക്കരേ യഥാർത്ഥ സഖാവ്; സാമ്രാജ്യത്വം തുലയട്ടെ; രക്തസാക്ഷികൾ സിന്ദാബാദ്; ഈങ്കുലാബ് സിന്ദാബാദ്; അപ്പൂപ്പന്റെ തോളിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന രണ്ടരവയസ്സുകാരൻ വൈറലാകുന്നു

മ്മേ എന്നും അച്ഛാ എന്നും വിളിച്ച് കൊഞ്ചി നടക്കുന്ന പ്രായത്തിൽ സാമ്രാജ്യത്വത്തിനെതിരെ ഘോരം ഘോരം മുദ്രാവാക്യം വിളിച്ച് രണ്ടര വയസ്സുകാരൻ. അപ്പൂപ്പന്റെ തോളിലിരുന്നാണ് ഈ രണ്ടര വയസ്സുകാരന്റെ മുദ്രാവാക്യം വിളി. ചുവപ്പു തൊപ്പിയുമണിഞ്ഞ് താൻ പാർട്ടിയുടെ ഏറ്റവും വലിയ പുള്ളിയാകുമെന്ന് ഉറപ്പിച്ചാണ് കുഞ്ഞ് ഷനാന്റെ മുദ്രാവാക്യംവിളി.

സാമ്രാജ്യത്വം തുലയട്ടെ, രക്തസാക്ഷികൾ സിന്ദാബാദ്, ഈങ്കുലാബ് സിന്ദാബാദ്, പുതിയൊരു ഇന്ത്യ പിറക്കട്ടെ ഇങ്ങനെ പോകുന്നു കുഞ്ഞിന്റെ ഈ കുരുന്നിന്റ മെുദ്രാവാക്യം വിളി. നാക്കുറച്ചില്ലെങ്കിലും ഷനാന്റെ മുദ്രാവാക്യം വിളി ഏറെ കൗതുകമായി. ഒരു വിധത്തിലാണ് തന്നെ കഴിയും വിധം അവൻ ഇതെല്ലാം പറഞ്ഞ് ഒപ്പിക്കുന്നത്. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനമാണ് വേദി.

വേദിയിൽ നിന്നും ആരോ ഒരാൾ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നു കുഞ്ഞ് ഷനാൻ അതെല്ലാം ഏറ്റു വിളിക്കുന്നു. ഷനാൻ അല്ലാതെ മറ്റാരും മുദ്രാവാക്യം വിളിക്കുന്നുമില്ല. തന്നെ ക്കൊണ്ട് കഴിയാവുന്ന ഉച്ചത്തിൽ കൈകൾ ഉയർത്തിയാണ് ഘോരം ഘോരമുള്ള ഷനാന്റെ മുദ്രാവാക്യം വിളി.

മലപ്പുറം കാട്ടയ്ക്കൽ പറപ്പൂർ സ്വദേശിയാണ് രണ്ടരവയസ്സുകാരൻ ഷനാൻ. പതാക-കൊടിമരജാഥകൾ സംഗമിച്ച് ടൗൺഹാൾ മുറ്റത്തെത്തിയപ്പോഴായിരുന്നു സംഭവം. കൂടെയുള്ള ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങള

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP