Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ മുടക്കിയുള്ള വമ്പൻ നിർമ്മാണം തുടങ്ങിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കാൻ ഒരുങ്ങിയ തള്ളപ്പക്ഷിയെ; പക്ഷിയെ രക്ഷിക്കാൻ മുട്ട വിരിയും വരെ നിർമ്മാണം നിർത്തി വെക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി; അറബ് ഭരണാധികാരികളുടെ കാരുണ്യം വ്യക്തമാക്കുന്ന വീഡിയോ വൈറൽ

കോടികൾ മുടക്കിയുള്ള വമ്പൻ നിർമ്മാണം തുടങ്ങിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കാൻ ഒരുങ്ങിയ തള്ളപ്പക്ഷിയെ; പക്ഷിയെ രക്ഷിക്കാൻ മുട്ട വിരിയും വരെ നിർമ്മാണം നിർത്തി വെക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി; അറബ് ഭരണാധികാരികളുടെ കാരുണ്യം വ്യക്തമാക്കുന്ന വീഡിയോ വൈറൽ

ദുബായ്: ഒരു രാഷ്ട്രത്തിന്റെ പുരോഗതിയിൽ നിർണായകം ആ രാഷ്ട്രത്തെ നയിക്കുന്നവരുടെ അർപ്പണ മനോഭാവവും കഠിനാധ്വാനവും തന്നെയാണ്. വികസനം എന്ന കാഴ്‌ച്ചപ്പാട് മുന്നോട്ടു വെക്കുമ്പോൾ തന്നെ പരിസ്ഥിതിയെയും സംക്ഷിക്കുന്ന വിധത്തിലാകണം അത്. ദുബായ് എന്ന മഹാനഗരം ഇന്നത്തെ നിലയിൽ വളർത്തു വലുതായതിന് പിന്നിൽ ലക്ഷക്കണക്കിന് പേരുടെ കഠിനാധ്വാനമുണ്ട്. എന്നാൽ, വികസനത്തിന്റെ പേരിൽ അനാവശ്യമായി ഒരു ജീവനും പൊലിയരുത് എന്ന ആഗ്രഹമുള്ളവരാണ് ദുബായ് ഭരണാധികാരികൾ. ഇതിന്റെ തെളിവായുള്ള ഒരു സംഭവം ഇപ്പോൾ ലോകം മുഴുവൻ അറിയപ്പെടുകയാണ്.

മുട്ടയിട്ട് അടയിരിക്കാൻ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാൻ വൻകിട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം തന്നെ നിർത്തിവെക്കാനാണ് ദുബായ് ഭരണണാധികാരികൾ ഉത്തരവിട്ടത്. ലോക മാധ്യമങ്ങൾ മുഴുവൻ ഈ സംഭവം കൊണ്ടാടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെ ഈ നടപടി ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കുന്നു.

അബുദബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയേദ് അൽ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമും ചേർന്ന് കഴിഞ്ഞയാഴ്ച വനമേഖലയിലേക്കു നടത്തിയ യാത്രയ്ക്കിടെയാണ് പദ്ധതിയുടെ നിർമ്മാണ മേഖലയിൽ ഒരു പക്ഷി മുട്ടയിട്ടിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. നിർമ്മാണം തുടങ്ങിയതോടെ തള്ളക്കോഴി പരിഭ്രാന്തയാകുകയും ചെയ്തു.

ഉടൻ തന്നെ പക്ഷിയേയും മുട്ടകളേയും സംരക്ഷിക്കാനായി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഇവർ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രി ലഫ് ജനറൽ ഷെയ്റ് സയിഫ് ബിൻ സയേദ് അൽ നഹ്യാൻ ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. അമ്പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. ഇരുനേതാക്കൾക്കളുടെയെും കാരുണ്യത്തെ അഭിനന്ദിച്ചു കൊണ്ട് ആയിരങ്ങളാണ് സന്ദേശം അയച്ചിരിക്കുന്നത്. ഓരോ ജീവനും അതിന്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ് സംരക്ഷിക്കാൻ ഉത്തരിവിട്ട ഭരണാധികാരി ലോകത്തിന് തന്നെ നൽകുന്ന സന്ദേശമെന്നാണ് ലക്ഷങ്ങൾ പ്രതികരിച്ചത്.

 

قصه "نفق" أشارككم بما عرفته في دبي بالأمس،، سيدي صاحب السمو الشيخ محمد بن راشد وسيدي صاحب السمو الشيخ محمد بن زايد "الله يحفظهم" وأثناء لقاءهم قبل أسبوع في دبي، وخلال تجوالهم في إحدى الغابات كانت المعدات تعمل على إنجاز نفق لممارسة الرياضة. وعندها لاحظوا وجود "حبارى" ترقد على بيضها في موقع الإنشاء. فأمروا بتحويل موقع العمل بالمشروع إلى الطرف الآخر من الموقع حتى يفقس بيضها. كم نحن محظوظين برعاية الخالق عز وجل في هذا الوطن الغالي ومن ثم حرص قيادته الاستثنائية

A post shared by سيف بن زايد (@sbzalnahyan) on Apr 18, 2017 at 5:33am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP