Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷ്ടമില്ലാത്ത കുരുന്നിനോട് ക്ഷമിക്കാനാകാത്ത കൊടിയ ക്രൂരത..! മൂന്നര വയസുകാരിയെ ചാക്കിൽ കയറ്റി കണ്ണിൽ ചോരയില്ലാതെ മർദ്ദിച്ച് രണ്ടാനമ്മ; പേടിച്ചരണ്ട് നിലവിളിച്ച് കേണപേക്ഷിച്ചിട്ടും പീഡനം തുടർന്നു; അനിയത്തിയെ മർദ്ദിക്കുന്നത് കണ്ട ജ്യേഷ്ടൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; നടുക്കുന്ന ദൃശ്യങ്ങൾ കണ്ട കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ഭാര്യ അറസ്റ്റിൽ

ഇഷ്ടമില്ലാത്ത കുരുന്നിനോട് ക്ഷമിക്കാനാകാത്ത കൊടിയ ക്രൂരത..! മൂന്നര വയസുകാരിയെ ചാക്കിൽ കയറ്റി കണ്ണിൽ ചോരയില്ലാതെ മർദ്ദിച്ച് രണ്ടാനമ്മ; പേടിച്ചരണ്ട് നിലവിളിച്ച് കേണപേക്ഷിച്ചിട്ടും പീഡനം തുടർന്നു; അനിയത്തിയെ മർദ്ദിക്കുന്നത് കണ്ട ജ്യേഷ്ടൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; നടുക്കുന്ന ദൃശ്യങ്ങൾ കണ്ട കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ഭാര്യ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്ക്

ഛത്തീസ്‌ഗഡ്: കണ്ണിൽചോരയില്ലാതെ കൊച്ചു കുഞ്ഞുങ്ങളെ മർദ്ദിക്കുന്ന മാതാപിതാക്കളുടെ ക്രൂരതയുടെ വാർത്തകൾ ധാരാളം കേട്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നടക്കം പുറത്തുവന്ന ഇത്തരം വാർത്തകൾ പലരും കൊടിയ ക്രൂരതയുടേതായിരുന്നു. ഇഷ്ടമില്ലാത്ത മകളെ നിരന്തരം പീഡിപ്പിക്കുന്ന രണ്ടാനമ്മയുടെ ക്രൂരതയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഛത്തീസ്‌ഗഡിൽ വീട്ടമ്മയായ ജസ്പ്രീത് കൗറാണ് ഭർത്താവിന്റെ ആദ്യബന്ധത്തിലുണ്ടായ മൂന്നര വയസുകാരി പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട ഭർത്താവ് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയതോടെ യുവതി അറസ്റ്റിലായി.

ചാക്കിൽ കെട്ടി കുഞ്ഞിനെ ഭയപ്പെടുത്തുകയും നിലത്ത് മുട്ടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ചാക്ക് രണ്ട് വശത്തേക്കും ഉലക്കുകയും ഭയന്നു വിറച്ച് കുഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞിനെ നിരന്തരം പീഡിപ്പിക്കുന്ന മറ്റ് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതിക്രൂരമായി കുഞ്ഞിനെ അടിക്കുന്ന വീഡോയകളാണ് പുറത്തുവന്നത്.

ഇതിൽ ഒന്നാണ് ചാക്കിൽ കയറ്റിൽ ഭയപ്പെടുത്തുന്ന വീഡിയോ. ചാക്കിൽ കയറ്റി അടച്ചതോടെ ഭയപ്പെട്ട് കരയുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാൻ സാധിക്കും. എന്നും ഈ നിലവിളി കേൾക്കാതെ യുവതി ചാക്ക് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. ഈ വീഡിയ ശ്രദ്ധയിൽ പെട്ടതോടെയാണ് ഭർത്താവ് മന്മോഹൻ സിങ് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

ഒന്നര വർഷം മുമ്പാണ് ജസ്പ്രീതിന താൻ വിവാഹം കഴിച്ചതെന്നും അവർക്ക് ആദ്യ ഭർത്താവിൽ ഏഴു വയസുകാരിയായ മറ്റൊരു പെൺകുട്ടിയുണ്ടെന്നും മന്മോഹൻ പറയുന്നു. ജസ്പ്രീത് തന്റെ മകളുടെ കാൽ അടിച്ചു പൊട്ടിച്ചുവെന്നുമാണ് ഭർത്താവ് പരാതിപ്പെടുന്നത്. തന്റെ അനുജത്തിയെ മർദ്ദിക്കുന്നത് കണ്ട് മന്മോഹന്റെ മുതിർന്ന കുട്ടിയാണ് വീഡിയോപകർത്തിയത്. ഈ സംഭവം ശ്രദ്ധയിൽ പെട്ടതോടെ മന്മോഹൻ ഭാര്യയെ കൂടുതൽ ശ്രദ്ദിക്കുകയും കുഞ്ഞുങ്ങളെ മർദ്ദിക്കുന്ന വീഡിയോകൾ പകർത്തുകയും ചെയ്തു.

വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ ഛത്തീസ്‌ഗഡ് ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടോട് ഹാജരാകാൻ കമ്മീഷൻ ചെയർമാൻ ഹരിന്ദർ കൗർ ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP