Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലമുകളിലെ യുവാവിന്റെ കഥ പറയുന്ന ഹൃസ്വചിത്രം 'എ' ശ്രദ്ധേയമാകുന്നു; യൂട്യൂബ് റിലീസിങ് പ്രമുഖ സംഗീത ചാനലായ മ്യൂസിക്247

മലമുകളിലെ യുവാവിന്റെ കഥ പറയുന്ന ഹൃസ്വചിത്രം 'എ' ശ്രദ്ധേയമാകുന്നു; യൂട്യൂബ് റിലീസിങ് പ്രമുഖ സംഗീത ചാനലായ മ്യൂസിക്247

തിരുവനന്തപുരം: പ്രമുഖ യൂട്യൂബ് മ്യൂസിക് ചാനലായ മ്യൂസിക്247 തങ്ങളുടെ പുതിയ ഹൃസ്വചിത്രമായ 'എ' റിലീസ് ചെയ്തു. 12 മിനിട്ടു ദൈർഘ്യമുള്ള ചിത്രം മലമുകളിൽ നിൽക്കുന്ന ഒരു യുവാവിന്റെ കഥയാണു പറയുന്നത്. യൂട്യൂബിൽ മികച്ച പ്രതികരണം ഹൃസ്വചിത്രം നേടിവരുന്നു.

മലമുകളിലേക്ക് യുവാവിനെ എത്തിക്കാനുള്ള കാരണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാതാപിതാക്കളും കാമുകിയും കൂട്ടുകാരുമെല്ലാം ഇതിൽ അവരുടേതായ പങ്കുവഹിക്കുന്നു. ടോം ജോൺ ആണ് കഥയെഴുതി ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഷാമിൽ ബഷീർ, ടോം ജോൺ, കസ്തൂരി വിശ്വനാഥൻ, കിരൺ ജോസഫ്, ഫൻഷാദ് എന്നിവർ 'എ'യിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം അനൂപ് കുമാർ ഗോപിനാഥും ചിത്രസംയോജനം സിറിൽ ചെറിയനുമാണ് നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിജയന്റേതാണ് പശ്ചാത്തലസംഗീതം. ടീം 94 എന്റെർറ്റൈന്മെന്റ്‌സിന്റെ ബാനറിൽ ടോം ജോൺ തന്നെയാണ് ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കൻ അപാരത, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ് ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP