Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഒടുവിൽ സിങ്കവും രംഗത്ത്! ടെലികോം കമ്പനികളുടെ കൊള്ളക്കെതിരെ പ്രതികരിച്ച് അജയ് ദേവ്ഗൺ ചിത്രത്തിന്റെ സ്പൂഫ് വീഡിയോ സൂപ്പർഹിറ്റ്

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഒടുവിൽ സിങ്കവും രംഗത്ത്! ടെലികോം കമ്പനികളുടെ കൊള്ളക്കെതിരെ പ്രതികരിച്ച് അജയ് ദേവ്ഗൺ ചിത്രത്തിന്റെ സ്പൂഫ് വീഡിയോ സൂപ്പർഹിറ്റ്

നെറ്റ് ന്യൂട്രാലിക്ക് വേണ്ടി സൈബർ ലോകത്ത് മുറവിളികൾ ശക്തമാകുകയാണ്. ടെലികോം കമ്പനികളുടെ കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന നീക്കത്തിലാണ് ഇന്ത്യ മുഴുവൻ പ്രതിഷേധം ഉടലെടുക്കുന്നത്. ഹാഷ് ടാഗിൽ തുടങ്ങിയ പ്രതിഷേധ ജ്വാലകൾ ഇപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധമായി മാറുകയാണ്. ഇങ്ങനെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനായി പല തരത്തിലുള്ള വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അജയ് ദേവ്ഗൺ നായകനായ സിങ്കം റിട്ടേൺസ് എന്ന ചിത്രത്തിലെ വിവിധ രംഗങ്ങൾ ഉൾപ്പെടുത്തുക്കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. എന്താണ് നെറ്റ് ന്യൂട്രാലിറ്റിയെന്ന് ഒരു സ്പൂഫ് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയാണ് ഈ വീഡിയോയുടെ അണിയറ ശിൽപ്പികളുടെ ശ്രമം. മാനിയ കി ദുനിയ തയ്യാറാക്കിയ ഈ വീഡിയോ എല്ലാ അർത്ഥത്തിലും ട്രായി നീക്കത്തെ രൂക്ഷമായി വിമർശിക്കുന്നതാണ്. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി അതിശക്തമായി വാദിക്കുന്നതാണ് ഈ വീഡിയോ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP