Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറ്റാലിയൻ റിയാലിറ്റി ഷോയുടെ കണ്ടെത്തലായ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം വരുന്നു; റിലീസിനുമുമ്പുതന്നെ ആദ്യ ഗാനം 'ലൈക് എ വിർജിൻ' യൂട്യൂബിൽ ഹിറ്റ്

ഇറ്റാലിയൻ റിയാലിറ്റി ഷോയുടെ കണ്ടെത്തലായ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം വരുന്നു; റിലീസിനുമുമ്പുതന്നെ ആദ്യ ഗാനം 'ലൈക് എ വിർജിൻ' യൂട്യൂബിൽ ഹിറ്റ്

ന്യൂയോർക്ക്: വോയ്‌സ് ഇറ്റലി എന്ന സംഗീത റിയാലിറ്റി ഷോയിൽ വിജയിയായി ലോകശ്രദ്ധ നേടിയ കന്യാസ്ത്രീയുടെ ആൽബം റിലീസിനു മുമ്പുതന്നെ ശ്രദ്ധനേടുന്നു. സിസ്റ്റർ ക്രിസ്റ്റീനയുടെ ആൽബത്തിലെ ആദ്യ ഗാനം യൂട്യൂബിൽ ഇതിനകം 13 ലക്ഷത്തിലേറെപ്പേർ കണ്ടു.

പ്രശസ്ത ഗായിക മഡോണയുടെ 'ലൈക് എ വിർജിൻ' എന്ന ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ് സിസ്റ്റർ ക്രിസ്റ്റീനയുടെ ആൽബം. മഡോണയുടേതിൽനിന്ന് തികച്ചും വ്യത്യസ്ത ആലാപനശൈലിയാണ് ക്രിസ്റ്റീന ഇതിൽ സ്വീകരിച്ചിരിക്കുന്നത്.

1984ലാണ് മഡോണയുടെ ഈ ഗാനം പുറത്തുവന്നത്. അന്ന് ഈ ഗാനം ചിത്രീകരിച്ച വെനീസിൽ തന്നെയാണ് ക്രിസ്റ്റീനയുടെ ഗാനത്തിന്റെയും ചിത്രീകരണം. വിവാഹവേഷത്തിലുള്ള മഡോണയെ സിംഹ വേഷത്തിലുള്ള പുരുഷൻ പിന്തുടരുന്ന പോപ് ഗാനത്തിനു പകരം, സഭാവസ്ത്രത്തിലുള്ള ക്രിസ്റ്റീന ഭക്തിഗാനം പാടുന്ന രീതിയിലാണ് അവതരണം.

ഹോളിവുഡ് നിർമ്മാണ കമ്പനിയായ യൂണിവേഴ്‌സൽ നിർമ്മിച്ച ആൽബത്തിന്റെ പ്രകാശനം നവംബർ 11നാണ്. മഡോണയുടെ ഗാനവുമായി പുതിയ ഗാനത്തിന് യാതൊരു സാമ്യവുമില്ല എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ലോസ് ഏഞ്ചലസിലെ പ്രമുഖ സ്റ്റുഡിയോകളിലാണ് ആൽബത്തിന്റെ ശബ്ദലേഖനം ചെയ്തത്. എൽവെസിയൊ ഫോർട്യുണാറ്റൊയാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ഏത് അവസ്ഥയിലുള്ള ആളെയും, സ്‌നേഹത്തിലൂടെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് നയിക്കാമെന്ന സന്ദേശമാണ് ഗാനം നൽകുന്നത്.

വെറും ഒരു പോപ് ഗാനം എന്നതിൽ നിന്നും ഒരു മതനിരപേക്ഷമായ പ്രാർത്ഥനയാണ് ഈ ഗാനമെന്ന് സിസ്റ്റർ ക്രിസ്റ്റീന പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP