Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരങ്ങിൽ ആടിപ്പാടി ക്രിസ്റ്റീന സിസ്റ്ററിനു തന്നെ റിയാലിറ്റി ഷോ പുരസ്‌കാരം പാടും കന്യാസ്ത്രീയെ കാത്തിരിക്കുന്നത് കോടികളുടെ കോൺട്രാക്റ്റ്

അരങ്ങിൽ ആടിപ്പാടി ക്രിസ്റ്റീന സിസ്റ്ററിനു തന്നെ റിയാലിറ്റി ഷോ പുരസ്‌കാരം പാടും കന്യാസ്ത്രീയെ കാത്തിരിക്കുന്നത് കോടികളുടെ കോൺട്രാക്റ്റ്

റോം: സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് പ്രശസ്യയായ ഇറ്റാലിയൻ സിസ്റ്റർ ക്രിസ്റ്റീന ലൂസിയ ഷോയിലെ വിജയിയായി. വ്യാഴാഴ്ച നടന്ന ലൈവ് ഫൈനലിലാണ് ക്രിസ്റ്റീന ഇറ്റലിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ 'ദ വോയ്‌സി'ലെ വിജയിയായത്. മത്സര വിജയിയായതോടെ ക്രിസ്റ്റീനയെ കാത്തിരിക്കുന്നത് കോടികളുടെ കരാറാണ്. യൂണിവേഴ്‌സൽ കമ്പനി ക്രിസ്റ്റീനയുമായി കരാറിലേർപ്പെട്ടു കഴിഞ്ഞു.

തന്റെ വിജയത്തിൽ ദൈവത്തിനാണ് ക്രിസ്റ്റീന നന്ദി പറഞ്ഞിരിക്കുന്നത്. സംഗീതത്തിലൂടെ താൻ ഒരു സന്ദേശം നൽകുകയാണെന്നും ദൈവത്തിന്റെ സൗന്ദര്യമാണ് തന്റെ പാട്ടിലൂടെ നൽകുന്നതെന്നും ഇരുപത്തഞ്ചുകാരിയായ സിസ്റ്റർ പറയുന്നു. ദൈവത്തിന് നന്ദിയർപ്പിച്ചു കൊണ്ടാണ് താനീ വേദിയിൽ നിൽക്കുന്നതെന്നും ഷോയിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ക്രിസ്റ്റീന പറഞ്ഞു.

പരമ്പരാഗത വേഷത്തിൽ തന്നെ റിയാലിറ്റി ഷോ വേദിയിലെത്തിയാണ് ക്രിസ്റ്റീന ഷോയിലെ താരമായത്. പാട്ടിൽ തകർപ്പൻ പ്രകടനം കൂടിയായതോടെ സിസ്റ്റർ ക്രിസ്റ്റീന വളരെ പെട്ടെന്നു തന്നെ ഇറ്റലിയിൽ പ്രശസ്തയായി. ക്രിസ്റ്റീനയുടെ സംഗീത പ്രകടനങ്ങൾ യൂട്യൂബിലും എത്തിയതോടെ അവർക്ക് ലോകമെമ്പാടും ആരാധകരായി.

ക്രിസ്റ്റീനയുടെ ഒരു പെർഫോമൻസിന് മാത്രം ലഭിച്ച യൂട്യൂബ് ഹിറ്റുകൾ അഞ്ച് കോടിയിൽ ഏറെയാണ്. യൂട്യൂബിൽ വൈറലായ വീഡിയോകൾ സോഷ്യൽ സൈറ്റുകൾ വഴി ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്റ്റീനയുടെ സാന്നിധ്യം ദ വോയ്‌സിന്റെ റേറ്റിംഗും കുത്തനെ കൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP