Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അവസാന നിമിഷം വരെ ജഡ്ജിമാർ നെറ്റിചുളിച്ചു; സമയം കഴിഞ്ഞപ്പോൾ എങ്ങും കയ്യടി; ഒന്നര മിനിട്ടിൽ തീർത്ത മാസ്റ്റർപീസ് കണ്ടു നോക്കൂ 90 സെക്കൻഡ് കൊണ്ട് ഒരു പോർട്രെയിറ്റ് വരയ്ക്കുക, അതും തല തിരിച്ച്...ചിത്രം പൂർണമാക്കി നേരെ പിടിച്ചപ്പോൾ കാണി

അവസാന നിമിഷം വരെ ജഡ്ജിമാർ നെറ്റിചുളിച്ചു; സമയം കഴിഞ്ഞപ്പോൾ എങ്ങും കയ്യടി; ഒന്നര മിനിട്ടിൽ തീർത്ത മാസ്റ്റർപീസ് കണ്ടു നോക്കൂ   90 സെക്കൻഡ് കൊണ്ട് ഒരു പോർട്രെയിറ്റ് വരയ്ക്കുക, അതും തല തിരിച്ച്...ചിത്രം പൂർണമാക്കി നേരെ പിടിച്ചപ്പോൾ കാണി

90 സെക്കൻഡ് കൊണ്ട് ഒരു പോർട്രെയിറ്റ് വരയ്ക്കുക, അതും തല തിരിച്ച്...ചിത്രം പൂർണമാക്കി നേരെ പിടിച്ചപ്പോൾ കാണികൾ മാത്രമല്ല ജഡ്ജസ് വരെ ഞെട്ടി. ജോർജിയക്കാരനായ സ്പീഡ് പെയിന്റർ ഡി.വെസ്ട്രിയാണ് ആൻഡേഴ്‌സൺ വ്യൂവേർസ് ഗോട്ട് ടാലന്റ് ഷോയിൽ എത്തി കാണികളെയും ജഡ്ജസിനെയും ഒരു പോലെ ഞെട്ടിച്ചത്.

വേദിയിലെത്തി വെസ്ട്രി വളരെ വേഗത്തിലാണ് പെയിന്റിങ് നടത്തുന്നത്. പക്ഷേ കാണികൾക്കോ ജഡ്ജസിനോ വെസ്ട്രി എന്താണ് വരയ്ക്കുന്നതെന്നതിനെകുറിച്ച് യാതൊരു പിടിയും കിട്ടുന്നില്ല. ഒരു വേള ചിത്രംവര ഫ്‌ളോപ്പായി എന്ന തരത്തിൽ വരെ ജഡ്ജസ് സംസാരിക്കുന്നുമുണ്ട്. കാണികളും അതേ രീതിയിലാണ് വെസ്ട്രിയുടെ ചിത്രംവര നിരീക്ഷിക്കുന്നത്.

വെള്ളയും ചുവപ്പും നിറങ്ങൾ ചേർത്ത് എന്തൊക്കെയോ വരച്ചു കഴിഞ്ഞു ചിത്രം പൂർണമായി എന്നു സൂചിപ്പിക്കുമ്പോഴും ആർക്കും ഭാവഭേദമില്ല. എന്നാൽ ഉടൻ തന്നെ വെസ്ട്രി ആ ചിത്രം തല കീഴായി പിടിക്കുമ്പോഴാണ് അത് ആൻഡേഴ്‌സൺ കൂപ്പറിന്റെ തന്നെ മനോഹരമായൊരു പോർട്രെയിറ്റാണെന്ന് മനസിലാകുന്നത്. എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അതുവരെ നെറ്റി ചുളിച്ചിരുന്ന ജഡ്ജസ് ഈ പ്രതിഭയെ അഭിനന്ദിക്കുന്നത്. 2012 ൽ നടന്ന മത്സരം ആണെങ്കിലും ഈയടുത്ത സമയത്താണ് ഈ വീഡിയോ വൈറവലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP