Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈയുടെ ദുരിതകാലത്ത് കൈത്താങ്ങ് നല്കിയവർക്ക് സ്‌നേഹസമ്മാനമൊരുക്കി ചിയാൻ വിക്രമിന്റെ സ്പിരിറ്റ് ഓഫ് ചെന്നൈ; വൈറലാകുന്ന വീഡിയോ കാണാം

ചെന്നൈയുടെ ദുരിതകാലത്ത് കൈത്താങ്ങ് നല്കിയവർക്ക് സ്‌നേഹസമ്മാനമൊരുക്കി ചിയാൻ വിക്രമിന്റെ സ്പിരിറ്റ് ഓഫ് ചെന്നൈ; വൈറലാകുന്ന വീഡിയോ കാണാം

ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ചെന്നൈയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കുമായി വിക്രം നൽകുന്ന സമ്മാനം സംഗീത ആൽബം പുറത്തിറങ്ങി. ചെന്നൈയിൽ അടുത്തിടെയുണ്ടായ മഴക്കെടുതിയും തുടർന്നുള്ള രക്ഷാപ്രവർത്തനവും പശ്ചാത്തലമാക്കിയാണ് സ്പിരിറ്റ് ഓഫ് ചെന്നെ ഒരുക്കിയിരിക്കുന്നത്.

നിരവധി താരങ്ങളാണ് സ്പിരിറ്റ് ഓഫ് ചെന്നൈയിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡിൽ നിന്ന് നടൻ അഭിഷേക് ബച്ചന്റെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയമായത്. തമിഴിലെ സൂര്യ, കാർത്തി, വിക്രം, പ്രഭുദേവ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ബോളിവുഡിൽ നിന്ന് അഭിഷേക് ബച്ചനും മലയാളത്തിൽ നിന്ന് പൃഥ്വിരാജും നിവിൻ പോളിയും അമലപോളുമടക്കം നിരവധിപേരാണ് ഗാനത്തിലുള്ളത്.

മദൻ കാർകി, റോകേഷ് ഗാനബാല എന്നിവരുടെ വരികൾക്ക് സി.ഗിരിനന്ദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എസ്‌പി ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, ഹരിഹരൻ തുടങ്ങി നിരവധി പ്രശസ്തരായ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചെന്നൈ മഹാമഴയിൽ മുങ്ങിയപ്പോൾ ലോകത്തിന്റെ പലയിടത്തുനിന്നും ഒഴുകിയെത്തിയ സഹായങ്ങൾക്ക് നന്ദിയർപ്പിച്ച് ഹ്യുമാനിറ്റി യൂണിവേഴ്‌സൽ എന്ന സന്ദേശം മുൻനിർത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP