Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനക്കരുത്തുള്ളവർ മാത്രം ഈ വീഡിയോ കാണുക; മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ പലതവണ പൂളിലേക്ക് വലിച്ചെറിയുന്ന വീഡിയോ പുറത്ത്; രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ്ടും വലിച്ചെറിയുന്ന ക്രൂരത

മനക്കരുത്തുള്ളവർ മാത്രം ഈ വീഡിയോ കാണുക; മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ പലതവണ പൂളിലേക്ക് വലിച്ചെറിയുന്ന വീഡിയോ പുറത്ത്; രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ്ടും വലിച്ചെറിയുന്ന ക്രൂരത

കൊതിച്ച് കൊതിച്ച് ലഭിക്കുന്ന കൺമണികളെ താഴത്തും തലയിലും വെയ്ക്കാതെ നെഞ്ചോട് ചേർത്താണ് ഭൂരിഭാഗം പേരും വളർത്തിയെടുക്കാറുള്ളത്. അവരുടെ മുഖമൊന്ന് വാടിയാൽ കണ്ണൊന്നിടറിയാൽ നാമെല്ലാം ആശങ്കപ്പെടുകയും ചെയ്യും. നമ്മുടെ കുഞ്ഞുങ്ങല്ലെങ്കിൽ പോലും അവരോട് നിറഞ്ഞ വാത്സല്യമാണ് നമുക്ക് തോന്നുക. അപ്പോൾ പിന്നെ രണ്ടാനച്ഛന് പിതാവിന് തുല്യമായ സ്ഥാനമാണെന്നിരിക്കെ ഒരു മൂന്ന് വയസിന്റെ നിഷ്‌കളങ്കതയോട് അയാൾക്കെങ്ങനെ ക്രൂരമായി പെരുമാറാനാവും...?

എന്നാൽ ഇവിടെ അത് സംഭവിച്ചിരിക്കുന്നു. മൂന്നുവയസ്സുള്ള കുഞ്ഞിനെ സ്വിമ്മിങ് പൂളിലിട്ട് കൊല്ലുകയാണയാൾ ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി കുഞ്ഞിനെ പലതവണ പൂളിലേക്ക് വലിച്ചെറിയുകയാണയാൾ ചെയ്തത്. പ്രാണഭയത്താൽ കുഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടുംവലിച്ചെറിയുന്ന ക്രൂരതയാണയാൾ അനുവർത്തിക്കുന്നത്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയയാണ്. മനക്കരുത്തുള്ളവർക്ക് മാത്രമെ ഇത് കാണാനാവുകയുള്ളൂ.

മെക്‌സിക്കോയിലെ മൊറെലിയയിലുള്ള ഹോട്ടലിൽ വച്ചാണീ കൊടുംപാതകം അരങ്ങേറിയതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മുങ്ങിപ്പോകാൻ തുടങ്ങുമ്പോൾ എങ്ങനെയെങ്കിലും ജലത്തിന് മുകളിലേക്ക് വരാൻ പാടുപെടുന്ന പെൺകുഞ്ഞിന്റെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ നരാധമനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചാർജ് ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് 12ലെ ഈ സിസിടിവി ദൃശ്യങ്ങൾ ക്വാഡ്രാറ്റിൻ ന്യൂസിന്റെ ഓൺലൈൻ എഡിഷനിലാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് അതിഥികൾ പൂളിൽ ഉണ്ടായിരിക്കെയാണ് ഇയാൾ കുഞ്ഞിനെ പലതവണ വലിച്ചെറിഞ്ഞ് കൊന്നതെന്നതാണ് അതിശയകരമായ കാര്യം.

ഇതിൽ ഒരു പ്രാവശ്യം വലിച്ചെറിഞ്ഞ് കുറച്ച് കഴിഞ്ഞാണിയാൾ തിരിച്ചെത്തുന്നത്. അപ്പോഴേക്കും കുഞ്ഞ് മൃതപ്രായയായിരുന്നു.തുടർന്ന് പൂളിനരികിൽ നിന്ന് കൈയുയർത്തി സഹായത്തിനായി അഭ്യർത്ഥിക്കുന്നതായി അഭിനയിക്കുന്നതും കാണാം. കുട്ടിയുടെ അമ്മയും ഇയാളുടെ പാർട്ട്ണറും പ്രസ്തുത ഹോട്ടലിലാണ് താമസിച്ചതെന്നും സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ ഹോട്ടൽ മുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുഞ്ഞ് ശ്വാസം കഴിക്കുന്നില്ലെന്ന് അറിഞ്ഞയുടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.വെള്ളത്തിൽ വീണ് ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ തെളിയുകയും ചെയ്തു. രണ്ടാനച്ഛനെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ എഡിറ്റർ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP