Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധൂവരന്മാരെ ആശീർവദിക്കാനെത്തിയ സുബ്രഹ്മണ്യം സ്വാമി വധുവിനെ താലികെട്ടാനൊരുങ്ങി; ബിജെപി നേതാവിനു പറ്റിയ അമളി കാണാം

വധൂവരന്മാരെ ആശീർവദിക്കാനെത്തിയ സുബ്രഹ്മണ്യം സ്വാമി വധുവിനെ താലികെട്ടാനൊരുങ്ങി; ബിജെപി നേതാവിനു പറ്റിയ അമളി കാണാം

ചെന്നൈ: വിവിധ പ്രസ്താവനകൾ നടത്തി ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. എന്നാൽ ഇത്തവണ അദ്ദേഹം വീണ്ടും വാർത്തകളിൽ താരമായത് പറ്റിയ ഒരു അമളിയുടെ പേരിലാണ്.

തമിഴ്‌നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി വധുവിനെ താലികെട്ടാനൊരുങ്ങിയ വീഡിയോ പുറത്തുവന്നതോടെയാണ് സ്വാമി വീണ്ടും വാർത്തകളിൽ നിറയാൻ ഇടയാക്കിയത്. തിരുനെൽവേലിൽ തന്റെ പഴയ അനുയായിയുടെ വിവാഹ മണ്ഡപത്തിൽ വച്ചാണ് സ്വാമിക്ക് അബദ്ധം പറ്റിയത്.

വിവാഹ ആചാരപ്രകാരം മുതിർന്ന ആളാണ് വധുവിന് കെട്ടേണ്ട താലി വരന് എടുത്ത് നൽകേണ്ടത്. അതുപ്രകാരം സുബ്രഹ്മണ്യം സ്വാമി താലിയുമായി വരന്റെയും വധുവിന്റേയും അടുത്തേക്ക് നീങ്ങി. എന്നാൽ കല്യാണത്തിന് വന്നവരെയെല്ലാം ഞെട്ടിച്ച സുബ്രഹ്മണ്യം സ്വാമി തന്നെ വധുവിനെ താലികെട്ടാൻ ഒരുങ്ങുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവർ തക്കസമയത്ത് ഇടപെട്ടു. അബദ്ധം മനസിലാക്കിയ സ്വാമി ചമ്മിയ ചിരിയോടെ വരന് താലിമാല കൈമാറി.

ഇതാ, സ്വാമിക്കു പറ്റിയ അബദ്ധം കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP