Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഭാര്യ നനയാതിരിക്കാൻ ഭർത്താവിന്റെ കസേരക്കളി ലോക മാദ്ധ്യമങ്ങളിൽ; തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കത്തിൽ പെട്ട ഭാര്യയുടെ കാൽ നനയാതിരിക്കാൻ ഭർത്താവ് രണ്ടു കസേരകൾ മാറി മാറി ഇട്ടു കൊടുക്കുന്ന വീഡിയോ വൈറലായി

ഭാര്യ നനയാതിരിക്കാൻ ഭർത്താവിന്റെ കസേരക്കളി ലോക മാദ്ധ്യമങ്ങളിൽ; തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കത്തിൽ പെട്ട ഭാര്യയുടെ കാൽ നനയാതിരിക്കാൻ ഭർത്താവ് രണ്ടു കസേരകൾ മാറി മാറി ഇട്ടു കൊടുക്കുന്ന വീഡിയോ വൈറലായി

ന്ത്യ പെൺഭ്രൂണഹത്യകളുടെയും പെൺകുഞ്ഞുങ്ങളെ കൊല ചെയ്യുന്നവരുടെയും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നവരുടെയും നാടാണെന്ന ചീത്തപ്പേര് പാശ്ചാത്യ രാജ്യങ്ങളിലൂട നീളമുണ്ട്. പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ പർവതീകരിച്ച് റിപ്പോർട്ട് ചെയ്യാറുമുണ്ട്. ഇതിൽ കുറെയൊക്കെ സത്യമുണ്ടെന്ന് അംഗീകരിക്കാതിരിക്കാനും വയ്യ. എന്നാൽ ഇതിനിടയിൽ ഇന്ത്യൻ പുരുഷന്മാരുടെ ഭാര്യാസ്‌നേഹം വെളിപ്പെടുത്തുന്ന ഒരു വീഡിയോ വൈറലാവുകയും അത് പാശ്ചാത്യ മാദ്ധ്യമങ്ങൾ വൻ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കത്തിൽ പെട്ട ഭാര്യയുടെ കാൽ നനയാതിരിക്കാൻ ഭർത്താവ് രണ്ടു കസേരകൾ മാറി മാറി ഇട്ടു കൊടുക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

കനത്ത മഴയിൽ വെള്ളം കയറിയ ചെന്നൈയിലെ ഒരു തെരുവിലുണ്ടായ കാഴ്ചയാണ് വീഡിയോയിൽ പകർത്തപ്പെട്ട് ലോകത്താകമാനം പ്രചരിക്കുന്നത്. വെള്ളത്തിൽ നടക്കാൻ സാധിക്കാത്ത തന്റെ ഭാര്യയ്ക്ക് രണ്ടു കസേരകൾ മാറി മാറി വച്ച് കൊടുത്ത് കാൽ നനയാതെ നടക്കാൻ സഹായിക്കുന്ന ഭർത്താവിന്റ നിസ്വാർത്ഥ സ്‌നേഹത്തെയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്.ഭാര്യയ്ക്ക് ഓരോ അടി വയ്ക്കാനുമായി ഭർത്താവ് വളരെ പാടുപെട്ട് ഓരോ കസേരകൾ മാറ്റി മാറ്റി വച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനിടെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ സ്വയം പിടിച്ച് നിൽക്കാൻ ഇയാൾ പാടുപെടുന്നതായും കാണാം.

വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്ത് രണ്ടു ദിവസങ്ങൾക്കകം 30,000 പേരാണിത് കണ്ടിരിക്കുന്നത്. ഇയാളുടെ മാതൃകാപരമായ പ്രവൃത്തിയെ നിരവധി പേർ പ്രശംസിച്ചിട്ടുമുണ്ട്. സമീപകാലത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് തമിഴ്‌നാട്ടിൽ 70 പേർ മരിക്കുകയും നിരവധി പേർക്ക് പ രുക്കേൽക്കുകയും കനത്ത നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.ഈ മാസമാദ്യമായിരുന്ന അപ്രതീക്ഷിതമായി മഴ തമിഴ്‌നാട്ടിലെത്തിയത്.വെള്ളപ്പൊക്കത്തെ തുടർന്ന് 10,000ത്തോളം പേരെയാണ് ചെന്നൈ നഗരത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വെള്ളത്തിൽ മുങ്ങിയ തെരുവുകളിലൂടെ കഷ്ടപ്പെട്ട് നീങ്ങുന്ന ജനങ്ങളെ വീഡിയോകളിൽ കാണാം. ബംഗാൾ ഉൾക്കടലിലുണ്ടായ ചാക്രിക സമ്മർദത്തെ തുടർന്നാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ കനത്ത മഴ പെയ്തിരിക്കുന്നത്.ഏതായാലും ഈ മഴയിലൂടെ തന്റെ പൊണ്ടാട്ടിയോടുള്ള മഴ പോലെ അണമുറിയാതെയുള്ള സ്‌നേഹം പ്രകടമാക്കാൻ ഈ തമിഴ് മാപ്പിളൈയ്ക്ക് സാധിച്ചിരിക്കുന്നു.....!!!!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP