Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദ വിവാഹവേദിക്കു പിന്നാലെ വാർത്തയിൽ നിറഞ്ഞ് ഒരു ടീസർ; ബിജു രമേശിന്റെ മകളുടെയും അടൂർ പ്രകാശിന്റെ മകന്റെയും വിവാഹ വീഡിയോ ടീസർ ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്നത്

വിവാദ വിവാഹവേദിക്കു പിന്നാലെ വാർത്തയിൽ നിറഞ്ഞ് ഒരു ടീസർ; ബിജു രമേശിന്റെ മകളുടെയും അടൂർ പ്രകാശിന്റെ മകന്റെയും വിവാഹ വീഡിയോ ടീസർ ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്നത്

തിരുവനന്തപുരം: തലസ്ഥാനം കണ്ട ഏറ്റവും വലിയ വിവാഹസൽക്കാരം വിവാദത്തിലായതിനു പിന്നാലെ വീഡിയോ ടീസറും വാർത്തകളിൽ നിറയുന്നു. ബിജു രമേശിന്റെ മകളുടെയും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകന്റെയും വിവാഹത്തിന്റെ വീഡിയോ ടീസറാണു ശ്രദ്ധനേടുന്നത്.

മേഘയുടേയും അജയ് യുടേയും വിവാഹ വീഡിയോയുടെ ടീസർ ബോളിവുഡ് ചിത്രങ്ങളെ ഓർമിപ്പിക്കുന്നതാണ്. ലൂമിയർ വെഡ്ഡിങ് കമ്പനിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.

താലിക്കെട്ടുന്നത് അടക്കമുള്ള സുപ്രധാനമായ നിമിഷങ്ങളും വിവാഹത്തിനായി അക്ഷർധാം ക്ഷേത്ര മാതൃകയിൽ തയ്യാറാക്കിയ വിവാഹ വേദിയുടെ ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന ടീസറിന് ഒരു മിനിട്ട് ദൈർഘ്യമാണുള്ളത്. ബ്ലോക്ക് ബസ്റ്റർ ബോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി സജ്ജീകരിക്കുന്ന ഷൂട്ടിങ് സെറ്റുകൾക്കു സമാനമായി 80,000 സ്‌ക്വയർ ഫീറ്റിലാണ് വിവാഹ വേദി സജ്ജീകരിച്ചത്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഗാർഡൻസിലായിരുന്നു വിവാഹ വേദി.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ തനിപകർപ്പെന്നോണമാണ് വിവാഹ വേദി ഒരുക്കിയത്. 120 അടി നീളവും 50 അടി പൊക്കവുമാണ് ഈ വിവാഹ വേദിക്കുള്ളത്. ഇരുപതിനായിരത്തിൽ കുറയാത്ത അതിഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP