Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിത രാജ്യമല്ലെന്ന് ചർച്ചക്കിടെ വിദേശ മാദ്ധ്യമപ്രവർത്തകയുടെ പരാമർശം; ഇന്ദിരാ ഗാന്ധിയെയും അമേരിക്കയെയും ചൂണ്ടി വിയോജിപ്പ് രേഖപ്പെടുത്തി ബർക്കാ ദത്തിന്റെ മറുപടി: വൈറലായ വീഡിയോ കാണാം..

ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിത രാജ്യമല്ലെന്ന് ചർച്ചക്കിടെ വിദേശ മാദ്ധ്യമപ്രവർത്തകയുടെ പരാമർശം; ഇന്ദിരാ ഗാന്ധിയെയും അമേരിക്കയെയും ചൂണ്ടി വിയോജിപ്പ് രേഖപ്പെടുത്തി ബർക്കാ ദത്തിന്റെ മറുപടി: വൈറലായ വീഡിയോ കാണാം..

ന്യൂയോർക്ക്: ദേശീയ ടെലിവിഷൻ മാദ്ധ്യമ രംഗത്തെ വൻപേര് തന്നെയാണ് ബർക്കാ ദത്തിന്റേത്. ടുജി ഇടപാടിൽ ആരോപണ വിധേയായി ഇമേജിന് അൽപ്പം കോട്ടം തട്ടിയെങ്കിലും ബർക്കയുടെ നാവിന്റെ മൂർച്ഛ ഇനിയും കുറഞ്ഞിട്ടില്ല. കിട്ടയ അവസരത്തിൽ ഇന്ത്യയെ താഴ്‌ത്തികെട്ടാൻ ശ്രമിച്ച ഇന്ത്യയെ താഴ്‌ത്തിക്കെട്ടൻ ശ്രമിച് വിദേശ മാദ്ധ്യമപ്രവർത്തകയ്ക്ക് വായടപ്പിച്ച് മറുപടി നൽകി ബർക്ക വീണ്ടും താരമായി.

ഡൽഹി കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടിയെ കുറിച്ചുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററി 'ഇന്ത്യയുടെ മകൾ' പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് വിദേശ മാദ്ധ്യമപ്രവർത്തക ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമായ രാജ്യമല്ലെന്ന് പറഞ്ഞത്. ഈ പരാമർശത്തിന് മറുപടി നൽകിയ ബർക്ക സദസ്സിന്റെ കൈയടി നേടുകയും ചെയ്തു.

ന്യൂയോർക്കിൽ വച്ച് നടന്ന സംവാദത്തിലായിരുന്നു ബർക്ക താരമായത്. ഡോക്യുമെന്ററിയുടെ സംവിധായികയായ ലെസ്ല്ി ഉഡ്മവിനെ പങ്കെടുത്ത ചർച്ചയിലാണ് നോറ ഡോനെൽ ആണ് ഇന്ത്യ സത്രീകൾക്ക് സുക്ഷിത രാജ്യമല്ലെന്ന് പറഞ്ഞത്. ഉടൻതന്നെ ഈ പരാമർശം തിരുത്തിയ ബർക്ക അമേരിക്കയിലാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതെന്ന ചൂണ്ടിക്കാട്ടി.

കൂടാതെ എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് ഒരു സ്ത്രീയെ പ്രസിഡന്റാക്കാൻ സാധിക്കാത്തതെന്നും അവർ ചോദിച്ചു. ഇന്ത്യ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതിന് സാധിച്ചു എന്നും പറഞ്ഞു. ലെസ്ലിയെ പിന്തുണക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെയായിരുന്നു ബർക്കയുടെ അഭിപ്രായ പ്രകടനം. എന്തായാലും ബർക്കയുടെ അഭിപ്രായപ്രകടനം സോഷ്യൽ മീഡിയയൽ വൈറലായിട്ടുണ്ട്.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP