Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി...' കോട്ടയത്ത് ചലച്ചിത്ര അവാർഡ്ദാന വേദിയിലും തിരുവഞ്ചൂരിന് നാക്കു പിഴച്ചു; ഇത്തവണ മോഹൻലാലിനെ പുകഴ്‌ത്തുന്നതിനിടെ; ട്രോളടിച്ച് സോഷ്യൽ മീഡിയ

'മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി...' കോട്ടയത്ത് ചലച്ചിത്ര അവാർഡ്ദാന വേദിയിലും തിരുവഞ്ചൂരിന് നാക്കു പിഴച്ചു; ഇത്തവണ മോഹൻലാലിനെ പുകഴ്‌ത്തുന്നതിനിടെ;  ട്രോളടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്നലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെയും സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നാവു പിഴ. മുമ്പ് സിനിമാ അവാർഡ് പ്രഖ്യാപന വേളയിൽ തിരുവഞ്ചൂരിന് നാവ് പിഴ സംഭവിച്ച് ആഘോഷമാക്കിയ സോഷ്യൽ മീഡിയ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തിരുവഞ്ചൂരിന് പണി കൊടുത്ത് രംഗത്തിറങ്ങി.

ഇന്നലെ ചലച്ചിത്ര അവാർഡ്ദാന വേദിയിലാണ് തിരുവഞ്ചൂരിന് നാവുളുക്കിയത്. ചടങ്ങിൽ അതിഥിയായി പങ്കെടുത്ത നടൻ മോഹൻലാലിനെ പുകഴ്‌ത്തിയപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്. 'മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി' എന്നായിരുന്നു ആ പ്രയോഗം. പിശക് മനസ്സിലാക്കി മന്ത്രി തന്നെ തിരുത്തി 'കണ്ണിലുണ്ണി' എന്നാക്കി. സോഷ്യൽ മീഡിയയിൽ ഇതാണ് ഇപ്പോഴത്തെ ട്രോൾ വിഷയം. തിരുവഞ്ചൂരിന്റെ നാവു പിഴയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറന്നു നടക്കുകയാണ്.

ഓഗസ്റ്റിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യപനത്തിൽ സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാര ജേതാക്കളുടെ പേരും മറ്റും പ്രഖ്യാപിച്ചതിലെ ട്രോൾ ഇപ്പോഴും അടങ്ങിയിട്ടില്ല. 'മികച്ച നടി ന്യൂസിയ നസീം, നസിയ നസീം, പിന്നണി ഗായിക ശ്രേയ ഘോഷ്‌ലാൽ' തുടങ്ങി നാക്കുപിഴകളുടെ ഘോഷയാത്രയായിരുന്നു അത്. ഇപ്പോ ഇതാ.. മന്ത്രിക്ക് വീണ്ടും നാക്കുപിഴച്ചിരിക്കുന്നു.

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ വിധിഇന്നത്തെ ചിത്രം വിചിത്രം പ്രൊമൊ

Posted by Harikumar Konni on Sunday, December 27, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP