Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവുമായി പിണങ്ങി സഫാരി പാർക്കിൽ വച്ചു യുവതി പുറത്തിറങ്ങി; തിരിച്ചു കയറാൻ ആവശ്യപ്പെട്ടു പുറകെ ഇറങ്ങിയ അമ്മയെ കടുവ കടിച്ചു വിഴുങ്ങി; യുവതിക്കും ഗുരുതരമായ പരിക്ക്: ഞെട്ടിക്കുന്ന വീഡിയോ കാണാം

ഭർത്താവുമായി പിണങ്ങി സഫാരി പാർക്കിൽ വച്ചു യുവതി പുറത്തിറങ്ങി; തിരിച്ചു കയറാൻ ആവശ്യപ്പെട്ടു പുറകെ ഇറങ്ങിയ അമ്മയെ കടുവ കടിച്ചു വിഴുങ്ങി; യുവതിക്കും ഗുരുതരമായ പരിക്ക്: ഞെട്ടിക്കുന്ന വീഡിയോ കാണാം

ബീജിങ്: ചൈനയിലെ സഫാരി പാർക്കിൽ നിന്നുമാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. സഫാരി പാർക്കിൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി കാറിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. യുവതിയോട് തിരിച്ചു കയറാൻ ആവശ്യപ്പെട്ട് പുറകെ ഇറങ്ങിയ അമ്മയെയാണ് കടുവ ആക്രമിക്കുകയും ജീവനോടെ കടിച്ചു തിന്നുകയും ചെയ്തത്. ആദ്യമിറങ്ങിയ യുവതിക്കും ഗുരുതരമായ പരിക്കുണ്ട്.

കാറിൽ ഭർത്താവും ഭാര്യയും അമ്മയും കുഞ്ഞുമടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. പാർക്കിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം ലംഘിച്ചതാണ് അപകട കാരണമായത്. രണ്ടു വർഷം മുൻപും ഇത്തരത്തിൽ ഒരു അപകടം പാർക്കിൽ സംഭവിച്ചിരുന്നു. അന്ന് പാർക്കിലെ തൊഴിലാളിയെ ആയിരുന്നു ദുരന്തത്തിന് ഇരയായത്.

600 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ വലിയ പാർക്കിലേക്ക് 5 പൗണ്ടാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ടൂറിസ്റ്റുകൾക്ക് മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുമെല്ലാം ഇവിടെ അവസരമുണ്ട്. എന്നാൽ ആക്രമണ സ്വഭാവമുള്ള മൃഗങ്ങളെ താമസിപ്പിച്ചിരിക്കുന്ന ഇടങ്ങളിൽ ഇതിന് നിയന്ത്രണമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP