Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയും കുഞ്ഞും നോക്കിനിൽക്കെ യുവാവിനെ കടുവ കടിച്ചുകൊണ്ടുപോയി; എണീക്കാൻ നോക്കുമ്പോഴെല്ലാം തള്ളിവീഴ്‌ത്തി കടുവ; ഹൃദയഭേദകമായ വീഡിയോ പുറത്ത്

ഭാര്യയും കുഞ്ഞും നോക്കിനിൽക്കെ യുവാവിനെ കടുവ കടിച്ചുകൊണ്ടുപോയി; എണീക്കാൻ നോക്കുമ്പോഴെല്ലാം തള്ളിവീഴ്‌ത്തി കടുവ; ഹൃദയഭേദകമായ വീഡിയോ പുറത്ത്

ചൈനയിലെ മൃഗശാലയിൽ ഭാര്യയും കുഞ്ഞും നോക്കിനിൽക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. നിങ്‌ബോയിലെ യൂംഗർ വൈൽഡ്‌ലൈഫ് പാർക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തിൽ കടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ആരെയും നടുക്കുന്നതാണ് കാഴ്ചക്കാരിലൊരാൾ പകർത്തിയ ഈ വീഡിയോ.

യുവാവ് കടുവക്കൂട്ടിൽ അകപ്പെട്ടപ്പോൾത്തന്നെ കാഴ്ചക്കാർ ബഹളംവച്ച് ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ, യുവാവിനെ കടുവകളിൽനിന്ന് മോചിപ്പിക്കാൻ ഒരു മണിക്കൂറോളമെടുത്തു. പടക്കങ്ങളും ജലപീരങ്കിയുമുപയോഗിച്ച് കടുവകളെ തുരത്തുമ്പോഴേക്കും യുവാവ് മൃതപ്രായനായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോർട്ടുണ്ട്.

കൂട്ടിൽപ്പെട്ടുപോയ യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ വലിയ കടുവകളിലൊന്ന് അയാളെ കടിച്ചുവീഴ്‌ത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മറ്റു രണ്ടുകടുവകൾ കൂടി ഒപ്പമുണ്ടായിരുനന്നു. യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവമുണ്ടായതിനെത്തുടർന്ന് മൃഗശാല അടച്ചിടുകയും പൊലീസും പ്രാദേശിക വനപാലകരും നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP