Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാഹിന ഉടൻ പണത്തിൽ എത്തിയത് ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി; പഞ്ച് ഡയലോഗുകളുമായി അവതാരകരെയും കാണികളെയും ഒരുപോലെ കൈയിലെടുത്തു ഈ പറവൂർക്കാരി; ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ചുട്ടമറുപടി കൊടുത്ത ഈ മൊഞ്ചത്തിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം

ഷാഹിന ഉടൻ പണത്തിൽ എത്തിയത് ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി; പഞ്ച് ഡയലോഗുകളുമായി അവതാരകരെയും കാണികളെയും ഒരുപോലെ കൈയിലെടുത്തു ഈ പറവൂർക്കാരി; ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ചുട്ടമറുപടി കൊടുത്ത ഈ മൊഞ്ചത്തിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉടൻ പണത്തിൽ വന്നു വൈറലായ ഒരു മൊഞ്ചത്തി. പ്ലസ്ടുകാരിയായ ഷാഹിനയാണ് ഉടൻപണത്തിൽ പങ്കെടുത്ത് സമൂഹമാധ്യമത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയത്. അവതാരകരുടെയും കാണികളുടെയും ചോദ്യങ്ങൾക്ക് ചുട്ടമറുപടി നൽകിയാണ് ഈ മിടുക്കി താരമായത്. പറവൂർ സ്വദേശിനിയായ ഷാഹിന ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ താരമായി മാറിക്കഴിഞ്ഞു.

ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി മാത്രമാണ് ഷാഹിന ഉടൻ പണത്തിൽ മൽസരിക്കാനെത്തിയത്, അധികമൊന്നും വേണ്ട ഒരു അയ്യായിരം രൂപയെങ്കിലും കിട്ടിയാൽ താൻ ഹാപ്പിയായെന്നും പറഞ്ഞു കക്ഷി.

ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു പരിപാടിക്കിടെ ഷാഹിനയുടെ വാക്കുകൾ, വാപ്പക്ക് ആക്രിയാണ് ജോലി, അതുംപറഞ്ഞ് കാഴ്ചക്കാരിലാരോ കളിയാക്കിയപ്പോൾ സിനിമാ സ്റ്റൈലിൽ മറുപടി പറയാനും ഈ സുന്ദരി മറന്നില്ല. ആക്രിയെന്നു വിളിച്ച മാക്രീ എന്നു തുടങ്ങിയ പഞ്ച് ഡയലോഗിലൂടെ മമ്മൂട്ടിയെ അനുകരിച്ചു കാണികളെ കയ്യിലെടുക്കുകയും ചെയ്തു ഷാഹിന.

റിയൽ ലവ് സ്റ്റാർട്ട്സ് ആഫ്റ്റർ നിക്കാഹ് എന്നു പറഞ്ഞ് അവതാരകരെയാകെ ഞെട്ടിക്കുകയും ചെയ്തു ഷാഹിന. എന്തായാലും വടക്കൻ പറവൂരിലെ കാണികളും ഷാഹിന എന്ന മൊഞ്ചത്തിയുമാണിപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ആർജെ മാത്തുക്കുട്ടിയും കലേഷുമാണ് ഉടൻ പണത്തിലെ അവതാരകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP