Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ജു വാരിയർ ചിത്രം 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഈ മാസം റിലീസ് ചെയ്‌തേക്കുമെന്ന് സൂചന

മഞ്ജു വാരിയർ ചിത്രം 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഈ മാസം റിലീസ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ഡി സന്തോഷ് രചിച്ചിരിക്കുന്ന 'കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗായത്രി വർമ്മ ആലപിച്ചിരിക്കുന്നു. മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്.

നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം നിർവഹിച്ച 'ഉദാഹരണം സുജാത'യിൽ മഞ്ജു വാരിയർ പ്രധാനം വേഷം ചെയ്യുന്നു. ഒപ്പം നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ്, അനശ്വര, അലെൻസിയർ, സുധി കോപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്‌കറും ചേർന്നാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം മഹേഷ് നാരായണനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് ദി സീൻ സ്‌റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

'കസവു ഞൊറിയുമൊരു പുലരി' ഗാനം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ കേൾക്കാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP