Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബിൾ ഡക്കർ ബസിന് അടിയിൽ പെട്ടുപോയ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ അനേകം യാത്രക്കാർ ചേർന്നു ബസ് ഉയർത്തി; അപൂർവമായ ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്ത്

ഡബിൾ ഡക്കർ ബസിന് അടിയിൽ പെട്ടുപോയ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ അനേകം യാത്രക്കാർ ചേർന്നു ബസ് ഉയർത്തി; അപൂർവമായ ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്ത്

ലണ്ടൻ: അപൂർവമായ ഒരു രക്ഷാപ്രവർത്തനത്തിനാണ് കഴിഞ്ഞ ദിവസം ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്. 12 ടൺ ഭാരമുള്ള ഡബിൾ ഡക്കർ ബസിന്റെ അടിയിൽപെട്ട സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ നൂറോളം പേർ ചേർന്നു ബസ് ഉയർത്തി. ഗുരുതര പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ മിനിറ്റുകൾക്കുള്ളിൽ തന്നെ ബസിനടിയിൽ നിന്നു പുറത്തെടുക്കാനായതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായി.

55 വയസ് തോന്നുന്നയാളാണ് അപകടത്തെ തുടർന്ന് ഡബിൾ ഡക്കർ ബസിന്റെ അടിയിൽപെട്ടത്. ബസിന്റെ മുൻ ചക്രങ്ങൾക്ക് അടിയിലാണ് ഇയാൾ കുടുങ്ങിക്കിടന്നത്.

റോഡിൽ നല്ല തിരക്കുള്ള സമയത്തായിരുന്നു അപകടം. സംഭവം നടന്നയുടൻ തന്നെ ബസിലെ യാത്രക്കാർ ഇറങ്ങി വന്ന് ബസ് ഉയർത്താൻ തുടങ്ങി. ഇതുകണ്ട് സമീപത്തെ റെസേ്റ്റാറന്റിൽ ഭക്ഷണം കഴിച്ചിരുന്നവരും അതെല്ലാം ഉപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. നൂറോളം വരുന്ന ഈ സംഘത്തിന്റെ ശ്രമഫലമായി മിനിറ്റുകൾക്കുള്ളിൽ ബസിന്റെ ഒരു ഭാഗം ഉയർത്തി ഇയാളെ പുറത്തെടുത്തു.

വിവരമറിഞ്ഞെത്തിയ അധികൃതർ അപകടത്തിൽപ്പെട്ടയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ ഓസ്‌ട്രേലിയയിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ട്രെയിനിനും പ്ലാറ്റഫോമിനുമിടയിൽ കാൽകുടുങ്ങിയയാളെ സഹയാത്രികർ ട്രെയിൻ ഒരു വശത്തേക്ക് അൽപം ചെരിച്ചു രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ പെട്ടയാൾ സാരമായ പരിക്കേൽക്കാതെ അന്ന് രക്ഷപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP