Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി പാർട്ടി ഒരു വാക്കു പറഞ്ഞാൽ മതി..! മനസും ശരീരവും പാകമാക്കി വി എസ് വീണ്ടുമൊരു അങ്കത്തിന് റെഡി; ആരോഗ്യം മെച്ചപ്പെടുത്തി കച്ചമുറുക്കാൻ വിഎസിന്റെ സൂര്യനമസ്‌ക്കാരം; ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

ഇനി പാർട്ടി ഒരു വാക്കു പറഞ്ഞാൽ മതി..! മനസും ശരീരവും പാകമാക്കി വി എസ് വീണ്ടുമൊരു അങ്കത്തിന് റെഡി; ആരോഗ്യം മെച്ചപ്പെടുത്തി കച്ചമുറുക്കാൻ വിഎസിന്റെ സൂര്യനമസ്‌ക്കാരം; ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

ആവണി ഗോപാൽ

തിരുവനന്തപുരം: സിപിഎമ്മിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായമില്ലെന്ന പ്രഖ്യാപനത്തോടെ സിപിഐ(എം) അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി വി എസ് തന്നെയാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നയിക്കുക എന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കുറ്റപതരങ്ങളെല്ലാം തൽക്കാലം പെട്ടിയിൽ വച്ച് മടക്കി വിഎസിനെ നായകനാക്കി വീണ്ടും അധികാരം പിടിക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. എന്തായാലും ഇനി പാർട്ടി സംസ്ഥാന നേതൃത്വം ഒരു വാക്ക് പറഞ്ഞാൽ വി എസ് എന്തിനും തയ്യാറായി രംഗത്തു വന്നു കഴിഞ്ഞു.

തദ്ദേശ തിരഞ്ഞൈടുപ്പിൽ മുന്നിൽ വി എസ് മുന്നിൽ നിന്നും നയിച്ചതോടെ പാർട്ടിയുടെ വടക്കൻ മേഖലാ നേതാക്കളെല്ലാം അദ്ദേഹത്തെ ക്ഷണിച്ച് പാർട്ടി വേദികളിലേക്ക് കൊണ്ടുപോരുകയാണ്. വർഗീയതക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്യുലർ മാർച്ചിന്റെ ഉത്തരമേഖലാ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ വി എസ് ആയിരുന്നു അവിടെ കൂടിയ യുവനേതാക്കളേക്കാൾ ശ്രദ്ധേയനായതും കൈയടി വാങ്ങിയതും 93 വയസ് പിന്നിട്ട പാവങ്ങളുടെ പടത്തലവായിരുന്നു.

കാഞ്ഞങ്ങാട് വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് എങ്കിലും അതിന് മുമ്പ് തന്നെ വിഎസിന് ചുറ്റും മാദ്ധ്യമങ്ങൾ കൂടിയിരുന്നു. പുലർച്ചെ വ്യായാമം ചെയ്യുന്നത് വിഎസിന്റെ ശീലമായതു കൊണ്ട് തന്നെ രാവിലെ തന്നെ അദ്ദേഹം തന്റെ പതിവ് തുടങ്ങി. സൂര്യനമസ്‌ക്കാരത്തോടെയായിരുന്നു തുടക്കം. പിന്നീട് സെക്യുലർ മാർച്ചിന്റെ വേദിയിലും വി എസ് എത്തി. ഇവിടെയും താരമായത് വി എസ് ആയിരുന്നു. ഈ വീഡിയോ രംഗങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു റിപ്പോർട്ടർ ടിവിയിലെ ഡെമോക്രേയ്‌സി തയ്യാറാക്കിയത്.

പാർട്ടി സംസ്ഥാന സമ്മേളന വേദികളിൽ വിഎസിനെ രൂക്ഷമായി വിമർശിച്ച നേതാക്കൾ തന്നെ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച കാര്യമായിരുന്നു ഡെമോക്രേയ്‌സിയിൽ ചൂണ്ടിക്കാട്ടിയത്. വിഎസിന്റെ സൂര്യ നമസ്‌ക്കാരം തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ഹൈലറ്റും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP