Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുക്കളയിലെ പാത്രത്തിനുള്ളിൽ പതുങ്ങിയിരുന്നവൻ വാവക്ക് മുമ്പിൽ വിനീതനായി; പിടിക്കാൻ ഒരുങ്ങിയപ്പോൾ തലയുയർത്തി ആഞ്ഞുചീറ്റി; ഒടുവിൽ പരിഭവം കൂടാതെ കീഴടങ്ങി: 106ാമത് രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ ഫേസ്‌ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് വാവ സുരേഷ്

അടുക്കളയിലെ പാത്രത്തിനുള്ളിൽ പതുങ്ങിയിരുന്നവൻ വാവക്ക് മുമ്പിൽ വിനീതനായി; പിടിക്കാൻ ഒരുങ്ങിയപ്പോൾ തലയുയർത്തി ആഞ്ഞുചീറ്റി; ഒടുവിൽ പരിഭവം കൂടാതെ കീഴടങ്ങി: 106ാമത് രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ ഫേസ്‌ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് വാവ സുരേഷ്

കൊല്ലം: വാവ സുരേഷ് എന്ന നിഷ്‌കാമിയായ അദ്ഭുത മനുഷ്യൻ ഒരിക്കൽക്കൂടി വിസ്മയം തീർത്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ 106-ാമത്തെ രാജവെമ്പാലയെ അദ്ദേഹം പ്രത്യേകിച്ച് എതിർപ്പുകളൊന്നും കൂടാതെ അനായാസം പിടികൂടി. കൊല്ലം ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള ഇടപ്പാളയം എന്ന സ്ഥലത്തെ വീട്ടിനുള്ളിൽ കയറിയെ പാമ്പിനെയാണ് വാവ പിടികൂടിയത്.

സാഹസിക പ്രയത്‌നത്തിന്റെ തത്സമയ സംപ്രേഷണവും വാവ സുരേഷ് ഫേസ്‌ബുക്കിലൂടെ നടത്തുകയുണ്ടായി. ഇതിനു മുമ്പ് 103ാമത്തെ രാജവെമ്പാലയെ പിടികൂടിയതും ഫേസ്‌ബുക്കിലൂടെ ലൈവാക്കിയിരുന്നു. ഇത് ഒന്നരക്കോടി പേരാണ് കണ്ടത്.

വീട്ടിൽ പാമ്പുകയറിയെന്നും പിടികൂടി സഹായിക്കണമെന്നും വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് എത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു വമ്പൻ പാമ്പ് ഇരിന്നിരുന്നത്. വാവ അകത്തുകയറി പിടികൂടാൻ ശ്രമിച്ചപ്പോൾ ചെറുതായി ചീറ്റലുണ്ടായി. എന്നാൽ വാവ നിഷ്പ്രയാസം പാമ്പിന്റെ വാലിൽ പിടുത്തമിട്ടു. തുടർന്ന് അടുക്കളയ്ക്കു പറത്തെത്തിച്ചു.

രണ്ടു വർഷം മാത്രം പ്രായമേ രാജവെമ്പാലയ്ക്കുള്ളൂവെന്ന് വാവ വ്യക്തമാക്കി. പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാഴ്ക്കാരായെത്തിയ ജനങ്ങൾക്കു മുന്നറിയിപ്പു നല്കാനും വാവ മടിച്ചില്ല. അത്യുഗ്രൻ വിഷമുള്ള പാമ്പാണ്. കടിച്ചാൽ മരുന്നില്ല. അഞ്ചു മിനിട്ടിനകം മരണം സംഭവിക്കാനും സാധ്യതയുണ്ട്.

പാമ്പുമായി അടുക്കളയ്ക്കു പറത്തെത്തിയ വാവ സുരേഷ് കാണികൾക്കുവേണ്ടിയും പാമ്പുമായി ചില അഭ്യാസങ്ങൾ നടത്തി. പാമ്പിന്റെ കഴുത്തിൽപിടിച്ച് അതിന്റെ മുഖം തന്റെ മുഖത്തോട് അടുപ്പിച്ചു. കണ്ടുനിന്നവർ അയ്യോ എന്നു വിളിച്ചുപോയ നിമിഷം. തുടർന്ന് വാവ പാമ്പിനെ ചാക്കിലാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP