1 aed = 17.43 inr 1 eur = 70.95 inr 1 gbp = 82.71 inr 1 kwd = 210.43 inr 1 sar = 17.08 inr 1 usd = 64.05 inr
May / 2017
23
Tuesday

ജിഷ്ണു പ്രതികരിച്ചപ്പോൾ കൃഷ്ണദാസ് അവനെ ഇടിമുറിയിലേക്കു കൊണ്ടുപോയി...., മഹിജ പ്രതികരിച്ചപ്പോൾ നിങ്ങൾ അവരെ റോഡിലിട്ടു വലിച്ചിഴച്ചു.... കൃഷ്ണദാസിനും നിങ്ങൾക്കും ഒരേ മുഖമാണ്; ഏതു പട്ടുമെത്തയിൽ കിടന്നുറങ്ങിയാലും പിണറായി... നിങ്ങൾക്ക് ഇന്നു പൊള്ളും; പൊലീസ് ആക്രമണത്തെ ന്യായീകരിക്കാൻ പെടാപ്പാടു പെടുന്ന സിപിഎമ്മിനെ പൊളിച്ചടുക്കി വേണു

April 06, 2017 | 05:54 PM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: ജിഷ്ണു പ്രാണോയിയുടെ അമ്മയ്ക്കു നേർക്കുണ്ടായ പൊലീസ് ആക്രമണത്തെ ന്യായീകരിക്കാൻ പെടാപ്പാടുപെടുന്ന സി.പി.എം പ്രവർത്തകരുടെ നിലപാടുകളെ പൊളിച്ചടുക്കി മാതൃഭൂമി ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു. പിണറായി പൊലീസിനു പേ പിടിച്ചപ്പോൾ 'ഞാൻ അമ്മയല്ലേ...' എന്നു പറഞ്ഞ മഹിജയുടെ വിലാപം കേരളത്തിന്റെ കാതിൽ മുഴങ്ങുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ഇന്നലെ രാത്രി വേണു മാതൃഭൂമി ചാനലിലെ രാത്രി ചർച്ച ആരംഭിച്ചത്. കേരളത്തിന്റെ കാതിൽ മുഴങ്ങുകയാണ് ആ നിലവിളി, കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുകയാണ് ആ വിലാപം. ഏതു പട്ടുമെത്തയിൽ കിടന്നുറങ്ങിയാലും പിണറായി... നിങ്ങൾക്ക് ഇന്നു പൊള്ളും. പൊലീസ് അകമ്പടി സേവിക്കുന്ന ഓരോ നിമിഷവും പിണറായി... നിങ്ങൾ പരിഹാസ്യനാകുമെന്നു പറഞ്ഞാണ് വേണു ചർച്ച ആരംഭിച്ചത്.

 

ചർച്ചയ്ക്കിടെ ഫോൺലൈനിലെത്തിയ സിപിഎമ്മിന്റെ ടി.വി. രാജേഷ് എംഎൽഎയ്ക്കും വേണുവിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടി. ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നു വേണു ചൂണ്ടിക്കാട്ടി. ജിഷ്ണുവിനെ ആത്മഹത്യക്കു പ്രരിപ്പിച്ചത് അമ്മയുമായോ അച്ഛനുമായോ വീട്ടിലുണ്ടായ കലഹമല്ല. നിങ്ങളു(സി.പി.എം)ടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയായിരുന്നു ജിഷ്ണു. നിങ്ങളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുകയായിരുന്നു ജിഷ്ണു.

നിങ്ങളുടെ മുഖ്യമന്ത്രിമാർക്ക്, അല്ലെങ്കിൽ മന്ത്രിമാർക്ക്, അല്ലെങ്കിൽ നേതാക്കന്മാർക്ക്, അല്ലെങഭ്കിൽ എസ്എഫ്‌ഐ നേതാക്കന്മാർക്ക് ഒക്കെ അയച്ചിട്ടുണ്ട് ജിഷ്ണു, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട്. അതിൽ നിങ്ങളുടെ പിന്തുണ തേടി. അവിടെയൊന്നും നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നിട്ടിപ്പോ ഈ ബാഹ്യശക്തിയെ പറയലുണ്ടല്ലോ, ഇവിടെ ഇവരെയൊക്കെ ആരോ കരുവാക്കുന്നുണ്ട് എന്നു പറയലുണ്ടല്ലോ, ഇതീ കുടുംബത്തിന്റെ മാത്രം പ്രശ്‌നമാണെന്നു പറയുമ്പോൾ നിങ്ങൾ എവിടേയ്ക്കാണു പോകുന്നതെന്നു വേണു ചോദിക്കുന്നു.

നിങ്ങൾ ജിഷ്ണുവിന്റെ രാഷ്ട്രീയത്തെ നിഷേധിക്കുന്നു, നിങ്ങൾ മഹിജയുടെ രാഷ്ട്രീയത്തെ നിഷേധിക്കുന്നു, എന്നിട്ട് അഞ്ചു പേർ വന്നിരിക്കുന്ന രാഷ്ട്രീയത്തെ നിങ്ങൾ ആശങ്കയോടെ നോക്കിക്കാണുന്നു, എന്നിട്ട് നിങ്ങൾ മഹിജയുടെയും ജിഷ്ണുവിന്റെയും രാഷ്ട്രീയത്തെ റദ്ദാക്കുന്നുവെന്ന് ടി.വി. രാജേഷ് എംഎൽഎയോടു വേണു ചോദിക്കുന്നു.

ജിഷ്ണു പ്രതികരിച്ചപ്പോൾ കൃഷ്ണദാസ്(നെഹ്രു കോളജ് ചെയർമാൻ)അവനെ ഇടിമുറിയിലേക്കു കൊണ്ടുപോയി...., മഹിജ പ്രതികരിച്ചപ്പോൾ നിങ്ങൾ അവരെ റോഡിലിട്ടു വലിച്ചിഴച്ചു.... കൃഷ്ണദാസിനും നിങ്ങൾക്കും ഒരു മുഖമാണു രാജേഷ്. എതിർപ്പിന്റെ ശബ്ദങ്ങളെ രണ്ടുപേരും ഒരേ രീതിയിൽ തന്നെയാണു സമീപിക്കുന്നത്. കൃഷ്ണദാസ് അയാളുടെ സാമ്രാജ്യത്തിലിരുന്നു ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ സമ്രാജ്യത്തിലിരുന്നു ചെയ്യുന്നുവെന്നു വേണു ചൂണ്ടിക്കാട്ടുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സർജിക്കൽ സ്‌ട്രൈക്കിനു ശേഷവും പാഠം പഠിക്കാത്ത പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ; രജൗരി, നൗഷേര മേഖലകളിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം ബോംബിട്ടു തകർത്തു; ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു; അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച് പാക് സൈന്യം; വരും ദിവസങ്ങളിൽ കനത്ത ആക്രമണം തുടരാൻ തീരുമാനിച്ചുറപ്പിച്ച് ഇന്ത്യ
ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന്റെ വാശി മെട്രോ സർവീസ് തുടങ്ങിയിട്ടും അടങ്ങിയില്ല; സെന്റിന് 80 ലക്ഷം നൽകാൻ രാജമാണിക്യം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാറിന് നിയമസാധുത ഇല്ലെന്ന് റെവന്യൂ വകുപ്പ്; പുതിയ കരാർ വേണമെന്നും നിർദ്ദേശം; കാശ് കൂട്ടികിട്ടിയേ തീരുവെന്ന് കാണിച്ച് ശീമാട്ടി ഹൈക്കോടതിയിലേക്ക്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി