Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉടുപ്പുയർത്തിയ ലാപ് ഡാൻസറെ സ്റ്റേജിലേക്ക് പാഞ്ഞുകയറിയ യുവതി ഇടിച്ചുവീഴ്‌ത്തി കാമുകനെ വിളിച്ചുകൊണ്ടുപോയി; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നൈറ്റ് ക്ലബ് രംഗം കാണാം

ഉടുപ്പുയർത്തിയ ലാപ് ഡാൻസറെ സ്റ്റേജിലേക്ക് പാഞ്ഞുകയറിയ യുവതി ഇടിച്ചുവീഴ്‌ത്തി കാമുകനെ വിളിച്ചുകൊണ്ടുപോയി; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നൈറ്റ് ക്ലബ് രംഗം കാണാം

ത്ര ആഘോഷരാവായാലും സ്വന്തം കാമുകൻ ഒരു ലാപ് ഡാൻസർക്കൊപ്പം സ്റ്റേജിൽ കൂത്താടുന്നത് ഏത് കാമുകിയാണ് സഹിക്കുക? ഫിലിപ്പിൻസിലെ നിശാക്ലബ്ബിൽ സംഭവിച്ചതും അതുതന്നെ. തുണിയഴിച്ചാടിക്കൊണ്ടിരുന്ന ലാപ് ഡാൻസറുടെ അടുത്ത് ചുവടുവച്ചിരുന്ന കാമുകനെ വിളിച്ചുകൊണ്ടുപോകാൻ കാമുകി തിരഞ്ഞെടുത്ത വഴി അൽപം കടുപ്പമായിപ്പോയെന്നുമാത്രം.

സ്‌റ്റേജിലേക്ക് പാഞ്ഞുകയറിയ കാമുകി ലാപ്ഡാൻസറെ ഒറ്റയിടിക്ക് തറയിൽവീഴ്‌ത്തി. സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ഞെട്ടിത്തരിച്ചുനിൽക്കെ, കാമുകനെ തറയിലൂടെ വലിച്ചിഴച്ച് അവർ പുറത്തേയ്ക്ക് പോവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതിനകം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

ക്ലിപ്പിന്റെ തുടക്കത്തിൽ കാമുകിയെ കാണാനില്ല. സ്റ്റേജിൽ നൃത്തമാടുന്ന ലാപ് ഡാൻസറും മറ്റൊരു യുവാവും മാത്രം. അൽപവസ്ത്രധാരിയായ ഡാൻസർ അവരുടെ മേലുടുപ്പ് കൂടി ഉയർത്താൻ തുടങ്ങി. യുവാവിനെ പ്രലോഭിപ്പിക്കുന്ന തരത്തിൽ ചുവടുകൾ വെക്കാൻ തുടങ്ങിയതോടെയാണ് പെട്ടെന്ന് മറ്റൊരു യുവതി സ്റ്റേജിലേക്ക് ഓടിക്കയറുന്നത്.

ഘാനയിൽനിന്നുള്ള ബെർത്തോൾഡ് വിങ്കർ എന്നയാളാണ് ഈ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനകം 20 ലക്ഷത്തിലേറെപ്പേർ കണ്ട വീഡിയോ25,000-ലേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP