Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദാചാര പൊലീസിനെ കളിയാക്കി വീഡിയോയും; ലക്ഷ്മി മേനോൻ അഭിനയിക്കുന്ന വീഡിയോ ബ്ലോഗ് ശ്രദ്ധേയമാകുന്നു

സദാചാര പൊലീസിനെ കളിയാക്കി വീഡിയോയും; ലക്ഷ്മി മേനോൻ അഭിനയിക്കുന്ന വീഡിയോ ബ്ലോഗ് ശ്രദ്ധേയമാകുന്നു

പ്രമുഖ വീഡിയോ ബ്ലോഗർ ആയ ലക്ഷ്മി മേനോൻ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ശ്രദ്ധേയമാകുന്നു. സദാചാര പൊലീസിന് എതിരായാണ് വീഡിയോ ബ്ലോഗ് (വ്‌ളോഗ്) റിലീസ് ചെയ്തത്.

ആദ്യ പകുതിയിൽ സദാചാര പൊലീസിനെ കളിയാക്കുന്ന വീഡിയോയുടെ രണ്ടാം പകുതിയിൽ സദാചാര പൊലീസിന്റെ ആക്രമണം നേരിട്ടവരെക്കുറിച്ചുള്ള വാർത്തകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്കു തെറ്റുചെയ്യാം എന്നാൽ തനിക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടാൻ പാടില്ല എന്ന് ചിന്തിക്കുന്നവരാണ് സദാചാര പൊലീസ് ചമയുന്നത് എന്നാണു വീഡിയോ ഓർമപ്പെടുത്തുന്നത്. കൊച്ചിയിൽ നടന്ന കിസ്സ് ഓഫ് ലവ് സമരം വിജയിച്ചു എങ്കിലും തെരഞ്ഞെടുത്ത മാർഗം ശരിയായില്ല എന്നും ലക്ഷ്മി വ്‌ളോഗിൽ പറയുന്നു.

ഇതാ ലക്ഷ്മി മേനോന്റെ വ്‌ളോഗ് കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP