Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രക്ക് ഡ്രൈവറെ മദ്യപിച്ചതിന് അറസ്റ്റു ചെയ്തു; നടുറോഡിൽ ഗതാഗത കുരുക്കുണ്ടായപ്പോൾ അതുവഴി വന്ന മന്ത്രി നേരിട്ട് ട്രക്ക് ഡ്രൈവ് ചെയ്തു നീക്കി: വീഡിയോ

ട്രക്ക് ഡ്രൈവറെ മദ്യപിച്ചതിന് അറസ്റ്റു ചെയ്തു; നടുറോഡിൽ ഗതാഗത കുരുക്കുണ്ടായപ്പോൾ അതുവഴി വന്ന മന്ത്രി നേരിട്ട് ട്രക്ക് ഡ്രൈവ് ചെയ്തു നീക്കി: വീഡിയോ

മുംബൈ: വഴിയിൽ ഗതാഗത തടസം സൃഷ്ടിച്ച ട്രക്ക് മന്ത്രി ഡ്രൈവ് ചെയ്ത് നീക്കു കുരുക്കൊഴിവാക്കി. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാരാജനാണ് ഇന്നലെ ജൽഗയോണിൽ വെച്ച് ട്രക്ക് ഡ്രൈവറുടെ റോൾ ഏറ്റെടുത്തത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതോടെയാണ് മന്ത്രി ആ റോൾ ഏറ്റെടുത്തത്.

മദ്യലഹരിയിലായ ഡ്രൈവർ ട്രക്ക് നടുറോട്ടിൽ ഇട്ടാണ് പോയത്. ഇതോടെ റോഡിൽ ഗതാഗത കുരുക്കുമായി. ഈ സമയത്താണ് മന്ത്രി ഇതുവഴി വന്നത്. ഗതാഗത കുരുക്കു കണ്ട മന്ത്രി നേരിട്ട് ഡ്രൈവിങ് സീറ്റിൽ കയറി വണ്ടി റോഡരികിലേക്ക് ഒതുക്കിയിടുകയായിരുന്നു. 14 ചക്രമുള്ള ട്രക്കാണ് മന്ത്രി ഓടിച്ചത്. മന്ത്രി ട്രക്ക് ഓടിക്കുന്ന വീഡിയോ എ എൻ ഐയാണ് പുറത്തുവിട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP