Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൃത്തം ചെയ്തു കസറുന്ന വൈദികനെ കാണാം; ചുറ്റും നിന്നവർ കയ്യടിച്ചു പ്രോത്സാഹിച്ചപ്പോൾ ആശാനെപ്പോലും തോൽപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത അച്ഛൻ കൊലമാസ്; ഇത് വെറും ഫാദറല്ലടാ.... ബ്രേക്ക് ഡാൻസ് ഫാദർ....; വീഡിയോ കാണാം

നൃത്തം ചെയ്തു കസറുന്ന വൈദികനെ കാണാം; ചുറ്റും നിന്നവർ കയ്യടിച്ചു പ്രോത്സാഹിച്ചപ്പോൾ ആശാനെപ്പോലും തോൽപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത അച്ഛൻ കൊലമാസ്; ഇത് വെറും ഫാദറല്ലടാ.... ബ്രേക്ക് ഡാൻസ് ഫാദർ....; വീഡിയോ കാണാം

തിരുവനന്തപുരം: കോളജ് പരിപാടിക്കിടെ ചെറു പയ്യനൊപ്പം നൃത്തം ചെയ്തു തകർക്കുന്ന പുരോഹിതന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പയ്യനൊപ്പം പതുക്കെ പതുക്കെ സ്റ്റെപ് വച്ചു തുടങ്ങിയ വൈദികൻ പിന്നീട് കളംനിറയുകയായിരുന്നു. ചുറ്റുമുള്ളവർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ വൈദികന്റെ പെർഫോർമൻസ് സൂപ്പറായി.

ലൗകിക സുഖങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാ നിർഭര ജീവിതം നയിക്കേണ്ട പുരോഹിതൻ തുള്ളൽ നടത്തിയതിൽ എതിർപ്പുന്നയിച്ചും സ്വന്തം കഴിവ് പുറത്തെടുക്കാൻ തയാറായതിൽ അഭിനന്ദിച്ചും ഏറെ കമന്റുകൾ വീഡിയോയ്ക്കു ലഭിക്കുന്നുണ്ട്. നൃത്തം എന്നതിലുപരി അടിപൊളി ബ്രേക് ഡാൻസ് തന്നെയാണ് വൈദികൻ കാഴ്ചവച്ചത്. ഒപ്പമുണ്ടായിരുന്ന പയ്യനാണ് സ്റ്റെപ്പുകൾ കാണിച്ചുകൊടുക്കുന്നത്. ഇത് അനുകരിക്കുന്ന വൈദികൻ അല്പസമയം കഴിയുമ്പോൾ ആശാനേക്കാൾ വലിയ പ്രകടനം പുറത്തെടുക്കുന്നു.

വീഡിയോയിൽ വൈദികന്റെ പിന്നിലായി കാണുന്ന സ്റ്റേജിൽ വി വിൽ മിസ് യു എന്ന് എഴുതിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരിപാടിയോടനുബന്ധിച്ചുള്ള രംഗമാണിതെന്ന് സംശയിക്കുന്നു. കോളജ് വിദ്യാർത്ഥികളുടെ പരിപാടിയാണെന്നാണ് സംശയിക്കുന്നത്. അതല്ല, വൈദികന്റെ തന്നെ യാത്ര അയപ്പ് പരിപാടിയാണെന്ന് ഫേസ്‌ബുക്കിൽ ചിലർ അഭിപ്രായപ്പെടുന്നു. ആദ്യം പതിയെ മറ്റൊരാൾക്കൊപ്പം ചുവടുകൾ വച്ചുതുടങ്ങുന്ന വൈദികൻ പിന്നീട് വേഗം കൂട്ടുന്നു. അസ്സൽ നർത്തകനെ പോലെയാണ് പിന്നീടുള്ള പ്രകടനം. കൂടെ നൃത്തം ചെയ്യുന്നയാളെ പോലും പലപ്പോഴും മറികടക്കുന്നു.

വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളിൽ മിക്കയാളുകളും വൈദികനെ പിന്തുണയ്ക്കുന്നു. ചിലർ അഭിനന്ദിക്കാനും മറന്നില്ല. ഉള്ളിലുള്ള കഴിവ് പരസ്യമായി പ്രകടിപ്പിച്ച വൈദികനെ പുകഴ്‌ത്തി ചിലർ വാചാലരാവുന്നുണ്ട്. പിള്ളേരുടെ കൂടെ തുള്ളുന്ന അച്ചൻ കൊള്ളാം, പക്ഷേ ഉടുപ്പ് ഊരിവച്ചിട്ടാവാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഈ അച്ചനെ കാണുമ്പോൾ ചില വികാരിമാരെ കിണറ്റിലിടാൻ തോന്നുന്നുവെന്നും കമന്റുകളുണ്ട്.

എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമല്ല. ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നുണ്ട്. ഒരാൾ മാത്രമാണ് വൈദികനൊപ്പം ചുവടുകൾ വയ്ക്കുന്നത്. മറ്റുള്ളവർ ചുറ്റും നിന്ന് കൈയടിക്കുകയാണ്. അടിപൊളി പാട്ടും ശബ്ദത്തിൽ വച്ചിട്ടുണ്ട്.

കുട്ടികളുടെ കൂടെ കളിക്കാനും നൃത്തം വയ്ക്കാനും തയ്യാറായ അച്ചന്റെ മനസ് വലുതാണെന്നാണ് ചിലർ പറഞ്ഞത്. ഇദ്ദേഹത്തെ മനസ് നിറഞ്ഞ് അച്ചൻ എന്ന് വിളിക്കാം. യുവാക്കളുടെ മനസിൽ കയറിപ്പറ്റാൻ ഇത്തരം വഴികൾ സ്വീകരിക്കണം... ഇങ്ങനെ പോവുന്ന കമന്റുകൾ.

ഉടുപ്പ് അണിഞ്ഞ് ഡാൻസ് ചെയ്തതിനെ ചിലർ വിമർശിച്ചിട്ടുണ്ട്. എന്നാൽ അതിലെന്താ കുഴപ്പമെന്നാ മറ്റു ചിലരുടെ ചോദ്യം. എന്തു ചെയ്താലും കുറ്റം കാണുന്നവരുണ്ട്. പീഡനം ഒന്നുമല്ലല്ലോ ഡാൻസല്ലേ അച്ചൻ കളിച്ചത്. അതിലെന്തു കുറ്റം പറയാനാ.. എന്നും ചിലർ അഭിപ്രായപ്പെടുന്നു.

എന്നാൽ ചിലർക്ക് പാട്ടിലാണ് തർക്കം. തിരുവസ്ത്രത്തെ ഞങ്ങൾ ബഹുമാനിച്ചിരുന്നു. അതിപ്പോൾ ഇല്ലാതാക്കി. കഷ്ടം, ഒരു ആക്ഷൻ സോങായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. ഇതിപ്പൊ ഒരു ഡപ്പാകൂത്തായി പോയല്ലോ.. ഇങ്ങനെ അഭിപ്രായപ്പെട്ടവരും കുറവല്ല.

ലൗകിക സുഖങ്ങൾ ഒഴിവാക്കി ആത്മീയ തലത്തിൽ ജീവിക്കുന്ന വൈദികർക്കും കാണും വിചാരവും വികാരങ്ങളും. ഡാൻസ് കളിച്ച അച്ചനെ കുറ്റപ്പെടുത്താനാവില്ല. സമൂഹം എന്തു ചിന്തിക്കും എന്നു കരുതിയാണ് പല വൈദികരും ഇത്തരം കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതെന്നും കമന്റിട്ടവർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP