Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിരൺ ബേദി ഇറങ്ങിപ്പോയത് അർണാബ് ഗോസ്വാമിയുടെ ചോദ്യത്തിൽ ഉത്തരംമുട്ടിയോ? ടൈംസ് നൗവിലെ സംവാദത്തിനിടയിലെ ബേദിയുടെ ഇറങ്ങിപ്പോക്ക് വീഡിയോ വൈറലായി; ആം ആദ്മിക്കാർ എഡിറ്റു ചെയ്ത് പ്രചരിപ്പിച്ചതെന്ന് ആക്ഷേപം

കിരൺ ബേദി ഇറങ്ങിപ്പോയത് അർണാബ് ഗോസ്വാമിയുടെ ചോദ്യത്തിൽ ഉത്തരംമുട്ടിയോ? ടൈംസ് നൗവിലെ സംവാദത്തിനിടയിലെ ബേദിയുടെ ഇറങ്ങിപ്പോക്ക് വീഡിയോ വൈറലായി; ആം ആദ്മിക്കാർ എഡിറ്റു ചെയ്ത് പ്രചരിപ്പിച്ചതെന്ന് ആക്ഷേപം

ന്യൂഡൽഹി: ആദ്യം ട്വീറ്റുകൾ തിരിഞ്ഞുകൊത്തി. ഇപ്പോൾ മാദ്ധ്യമപ്രവർത്തകരുട ചോദ്യങ്ങളും. ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ ബിജെപിയുടെ കിരൺ ബേദിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരുകാലത്ത് ബിജെപിയുടെയും മോദിയുടെയും കടുത്ത വിമർശകയായിരുന്ന കിരൺ ബേദി വോട്ട് ചോദിച്ചു ചെല്ലുമ്പോൾ പലരും ചോദിക്കുന്നത് ഇതേക്കുറിച്ചാണ്. ഒടുവിൽ ചാനലിലെ പുലിയായ അർണാബ് ഗോസ്വാമിയുടെ മുന്നിലും കിരൺ ബേദിക്ക് അടിയറ പറയേണ്ടി വന്നുവെന്നാണ് സൈബർ ലോകത്തെ സംസാരം. ടൈംസ് നൗവിലെ വാർത്താ സംവാദത്തിനിടെ കിരൺ ബേദി നേരത്തെ ഇറങ്ങിപ്പോയതാണ് വിവാദത്തിലായിരിക്കുന്നത്.

19ാം തീയതി വൈകുന്നേരം നടന്ന ചാനൽ ചർച്ചയ്ക്ക് ഇടെയായിരുന്നു കിരൺ ബേദി ചർച്ചക്കിടെ ഇറങ്ങിപ്പോയത്. ഇതുവരെ നിഷ്പക്ഷ നിലപാട് പുലർത്തിയിരുന്ന ബേദിക്ക് എങ്ങനെയാണ് ബിജെപിയോട് അടുക്കാൻ സാധിച്ചതെന്ന വിധത്തിലായിരുന്നു അർണാബ് ഗോസ്വാമിയുടെ ചോദ്യം. ഇതോടെ തന്റെ കാഴ്‌ച്ചപ്പാട് മാറിയെന്ന് ഉത്തരം പറഞ്ഞ് കിരൺ ബേദി ചാനൽ ചർച്ച ബഹിഷ്‌ക്കരിച്ച് പോകുകയായിരുന്നു.

ഇതിനിടെ സംവാദത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇന്റർനെറ്റിൽ എത്തിയതോടെ വൈറലാകുകയും ചെയ്തു. ആം ആദ്മി പ്രവർത്തകരാണ് അവസരം മുതലെടുത്ത് രംഗത്തെത്തിയത്. #IRunBedi, എന്ന ഹാഷ് ടാഗോടെ വിഷയം ട്വിറ്ററിലും ഫേസ്‌ബുക്കിലും ട്രെൻഡിംഗായി. ഉരുക്കുവനിതയെന്നും വിളിച്ച് ബിജെപി പ്രവർത്തകർ അവതരിപ്പിച്ച വേളയിൽ തന്നെയായിരുന്നു കിരൺ ബേദി ഇറങ്ങിപ്പോയതെന്ന് പറഞ്ഞായിരുന്നു ആം ആദ്മി പ്രവർത്തർ വ്യാപകമായി ഇക്കാര്യം.

അതേസമയം മറ്റൊരു ക്യാമറാ ടീം തനിക്ക് വേണ്ടി കാത്തിരിക്കുന്നതു കൊണ്ടാണ് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ താൻ ഇറങ്ങിപ്പോയതെന്നാണ് ബേദി പറയുന്നത്. ഇക്കാര്യം അർണാബിനോട് ചർച്ചക്കിടെ തന്ന ഇവർ പറയുന്നുണ്ടായിരുന്നു. ഈ ഭാഗം എഠുത്തു കാണിക്കാതെ എഡിറ്റ് ചെയ്ത ഭാഗം ആം ആദ്മി പ്രവർത്തകർ പ്രചരിപ്പിക്കുകയാണെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. അർണ്ണാബ് കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ സമയക്കുറവുകൊണ്ട് പോകുകയാണെന്ന് കിരൺ ബേദി വ്യക്തമാക്കിയതെന്നും ബിജെപി പ്രവർത്തകർ വ്യക്തമാക്കുന്നു. ഇതിന് തെളിവായി കിരൺ ബേദിക്ക് സമീപത്തു നിന്നുമെടുത്ത മറ്റൊരു വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും സൈബർ ലോകത്ത് ബിജെപി- ആം ആദ്മി പോര് മുറുകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വീഡിയോയെ ചൊല്ലിയുള്ള പോരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP