Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേറെ എന്തായിരുന്നു അയാൾക്ക് പ്രോഗ്രാം; സ്പീക്കർ ഉണ്ടാകുമെന്നു പറഞ്ഞു വിളിച്ചിട്ട് അയാൾ എവിടെ എന്നു ചോദ്യം; കേറിപ്പോയിൻ എന്നു മറുപടി; അടിച്ചു പൂസായ ഉർവശിയെ സംഘാടകർ ഒഴിവാക്കിയത് എങ്ങനെയെന്നു കാണാം

വേറെ എന്തായിരുന്നു അയാൾക്ക് പ്രോഗ്രാം; സ്പീക്കർ ഉണ്ടാകുമെന്നു പറഞ്ഞു വിളിച്ചിട്ട് അയാൾ എവിടെ എന്നു ചോദ്യം; കേറിപ്പോയിൻ എന്നു മറുപടി; അടിച്ചു പൂസായ ഉർവശിയെ സംഘാടകർ ഒഴിവാക്കിയത് എങ്ങനെയെന്നു കാണാം

തിരുവനന്തപുരം: നിയമസഭയിലെ പരിപാടിക്ക് മദ്യപിച്ചെത്തിയ ഉർവ്വശിയെ സംഘാടകർ പറഞ്ഞയച്ചത് ഏറെ പാടുപെട്ട്. സ്പീക്കൻ എൻ ശക്തനെതിരെ മദ്യലഹരിയിൽ ചോദ്യങ്ങളുയർത്തിയ ഉർവ്വശിയെ ഒരു കണക്കിന് കൈരളി ടിവിയുടെ കാറിൽ കയറ്റിവിടുകയായിരുന്നു സംഘാടകർ. നിയമസഭയുടെ കാർപോർച്ചിൽ നടന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കൈരളി ചാനലിൽ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പ്രോഗ്രാമിന്റെ അവതാരികയാണ് നടി ഉർവ്വശി. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനാണ് മദ്യപിച്ച് പൂസായി നടി ഉർവശി എത്തിയത്. ഇത് സംഘടാകരെ ശരിക്കും വെട്ടിലാക്കുകയും ചെയ്തു.അസംബ്ലി മന്ദിരത്തിലെ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷന്റെ വനിതാ ഫോറത്തിന്റെ ഉദ്ഘാടനത്തിനാണ് ഉർവശി എത്തിയത്. ഉദ്ഘാടകയായ താരം സമയത്തിനെത്താത്തതിനാൽ സ്പീക്കർ എൻ ശക്തൻ നേരത്തെ പ്രസംഗിച്ചു. വേദി വിടുകയും ചെയ്തു. ഇത് ഉർവ്വശിയെ ചൊടിപ്പിച്ചുവെന്നാണ് വൈറലായ വിഡിയോ വ്യക്തമാക്കുന്നത്.

ആശംസാ പ്രാസംഗികയായ പ്രശസ്ത മാദ്ധ്യമപ്രവർത്തക ആർ പാർവ്വതീദേവിയുടെ സംസാരത്തിനിടയിലായിരുന്നു സമ്മേളനത്തിന് നടിയുടെ വരവ്. കാറിൽ നിന്നിറങ്ങി വേച്ച് വേച്ച് വേദിയിലെത്തി. പാർവ്വതീദേവി പ്രസംഗം നിർത്തി. നടി മൈക്കിന് മുൻപിൻ വന്ന് നിന്ന് എന്തൊക്കെയോ പുലമ്പി. നാവ് കുഴഞ്ഞിരുന്നു. ഉദ്ഘാടനം നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഉർവശി. പരസ്പര വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്തു. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സംഘാടകരിൽ പലരും സ്ഥലം കാലിയാക്കി. സ്പീക്കർക്കു പോകാൻ സമയമായെന്നു സംഘാടകർ മുന്നറിയിപ്പ് നൽകിയെങ്കിലും ഉർവശി സംഭാഷണം നിർത്തിയില്ല.

'യോഗം ബിജെപിയുടേതാണോ അതല്ല സിപിഎമ്മിൻേതാണോ എന്നൊന്നും എനിക്ക് പിടികിട്ടിയില്ല. ഇവിടെ വന്നപ്പോഴാണ് നമ്മൾ പെണ്ണുങ്ങളുടേതാണന്ന് പിടികിട്ടിയത്'. നടിയുടെ വാക്കുകളിൽ അത്രയുമൊക്കെ ഊഹിച്ചെടുക്കാനേ ശ്രോതാക്കൾക്ക് സാധിച്ചുള്ളൂ. പാർവ്വതീദേവി ഒരുവിധം നടിയെ സീറ്റിൽ പിടിച്ചിരുത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തു എന്ന വാക്ക് പറയാൻ പോലും ഉർവ്വശിക്ക് കഴിഞ്ഞില്ല. സംഘാടകർ നടിയെ ഒരുവിധം സ്‌റ്റേജിൽ നിന്നിറക്കി പുറത്തേക്ക് കൊണ്ടുപോയ ശേഷം പാർവ്വതീദേവി വനിതാ ഫോറം ഉദ്ഘാടനം ചെയ്തു. ഒടുവിൽ ഏറെ പണിപ്പെട്ട് സംഘാടകർ ഉർവശിയെ ഒഴിവാക്കുകയായിരുന്നു. നിയമസഭയുടെ ഹാളിന് പുറത്തെ വിഡിയോയിൽ നിന്ന് സംഘാടകർ പിടിച്ച പൊല്ലാപ്പ് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP