Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കോടി സുപ്രീംകോടതി അനുവദിച്ചിട്ടും കൊടുക്കാതിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്നും പത്ത് ലക്ഷം വാങ്ങി കൊടുത്തത് ഞാൻ; നാല് കൊല്ലം ജയിലിൽ കിടന്ന നമ്പീനാരായണന്റെ കണ്ണീര് കണ്ടതും ഞാൻ! പിസി ജോർജിന്റെ വീരവാദം നിഷേധിച്ച് നമ്പീ നാരായണൻ തന്നെ രംഗത്ത്! പിസി ജോർജിന്റെ അവകാശ വാദങ്ങളിൽ പലതിന്റേയും സത്യം ഇങ്ങനെയൊക്കെയെന്ന് തെളിയിച്ച് വിനു വി ജോൺ

ഒരു കോടി സുപ്രീംകോടതി അനുവദിച്ചിട്ടും കൊടുക്കാതിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്നും പത്ത് ലക്ഷം വാങ്ങി കൊടുത്തത് ഞാൻ; നാല് കൊല്ലം ജയിലിൽ കിടന്ന നമ്പീനാരായണന്റെ കണ്ണീര് കണ്ടതും ഞാൻ! പിസി ജോർജിന്റെ വീരവാദം നിഷേധിച്ച് നമ്പീ നാരായണൻ തന്നെ രംഗത്ത്! പിസി ജോർജിന്റെ അവകാശ വാദങ്ങളിൽ പലതിന്റേയും സത്യം ഇങ്ങനെയൊക്കെയെന്ന് തെളിയിച്ച് വിനു വി ജോൺ

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: പിസി ജോർജിന്റെ വാ തുറന്നാൽ കേരളം ഞെട്ടും. ആരെക്കുറിച്ചും മുഖത്ത് നോക്കി എന്തും പറയും. പച്ചത്തെറി വിളിക്കണമെങ്കിൽ അതും ചെയ്യും. സത്യം തുറന്നു പറയാൻ ജോർജിനുള്ള ഈ ആർജ്ജവമാണ് ഒറ്റയ്ക്ക് മത്സരിച്ചിട്ടും മുന്നണി സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് നേടി ജയിക്കാൻ ജോർജിനെ സഹായിച്ചതും. എന്നാൽ ജോർജിന്റെ അകാശ വാദങ്ങൾ പലതും പച്ചക്കള്ളം ആണു എന്ന് പറയുന്ന അനേകം പേർക്കുണ്ട്.

അവരാരും പക്ഷേ ജോർജിനെതിരെ രംഗത്ത് വരാൻ ധൈര്യമുള്ളവരല്ല. കാരണം ജോർജിന്റെ വായിലെ പുളിച്ച തെറി അവർക്ക് പേടിയാണ്. മാത്രമല്ല ചികഞ്ഞ് പോയാൽ ഇവരുടെ ഒക്കെ ചുറ്റിനും പണി തെറുപ്പിക്കാൻ പറ്റി ഒരുപാട് ദുരൂഹതകളുമുണ്ട്. ജോർജിന്റെ പല അവകാശ വാദങ്ങളും പൊള്ളയാണെന്ന് പറയുന്നുണ്ടെങ്കിലും ആരും അതിന് തെളിവുകൾ കണ്ടെത്താൻ ശ്രമിക്കാറില്ല. ജോർജിന്റെ കള്ളി അവസാനം ഏഷ്യാനെറ്റിലെ അവതാരകൻ വിനു വി ജോൺ പൊളിച്ചെടുക്കി. ഇന്നലെ നടന്ന അന്തി ചർച്ചയിലാണ് നമ്പി നാരായണനെ ഇറക്കി ജോർജിനെ വിനു നാണം കെടുത്തിയത്.

പിസി ജോർജ് ആലപ്പുഴയിലെ പത്ര സമ്മേളനത്തിൽ പറഞ്ഞത് കേൾക്കാമെന്നു പറഞ്ഞായിരുന്നു വിനു വിഷയത്തിലേക്ക് എത്തിയത്. നമ്പീ നാരായണനെ അകത്തിട്ടതും ഒരു കോടി നഷ്ടപരിഹാം സുപ്രീംകോടതി പറഞ്ഞിട്ടും കൊടുത്തില്ല. അവസാനം ഞാൻ ഇടപെട്ടു. ഉമ്മൻ ചാണ്ടി കാശു കൊടുക്കാൻ തയ്യാറായി. ഒരു കോടി വേണ്ടെന്നും എനിക്ക് പത്ത് ലക്ഷം മതിയെന്നും നമ്പീ നാരായണൻ പറഞ്ഞു. അങ്ങനെ അതുകൊണ്ടു കൊടുത്തു... ആലപ്പുഴയിലെ പത്രസമ്മേളനത്തിലെ ക്ലിപ്പ് കാട്ടിയായിരുന്നു തടുക്കം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ഈ ഇടപെടൽ. കുടുങ്ങുന്നതിൽ വമ്പൻ സ്രാവുണ്ടോ എന്ന ചർച്ചയിൽ തന്ത്രപരമായി വിനു ഈ വിഷയം കൊണ്ടു വരികയായിരുന്നു.

ഈ ബൈറ്റ് കാട്ടിയ ശേഷം നമ്പീ നാരായണനെ കണക്ട് ചെയ്തു. താൻ നാല് കൊല്ലം ജിയിലിൽ കിടന്നില്ലെന്നും 50 ദിവസമാണ് കിടന്നത്. അതിന് ശേഷം സുപ്രീംകോടതി 1 കോടി രൂപ വിധിച്ചിട്ടുണ്ടോ എന്നും തിരിക്കും. ചെലവിന് വേണ്ടി ഒരു ലക്ഷം രൂപ ആറു പേർക്കും കൊടുക്കാൻ പറഞ്ഞു. അത് കോടതി ചെലവാണ്. ഒരു കോടി രൂപയുടെ കോമ്പസേഷൻ കേസ് തിരുവനന്തപുരം സബ് കോടതിയിൽ നിലവിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പത്ത് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടത്. അത് പന്ത്രണ്ട് കൊല്ലത്തിന് ശേഷം കിട്ടി. പത്തുകൊല്ലത്തിന് ശേഷം തന്റെ അഭിഭാഷകൻ കഷ്ടപ്പെട്ടിട്ടാണ്. പിസി ജോർജ് ഈ കാശ് വീട്ടിൽ കൊണ്ടു വന്നതെന്ന വാദവും നമ്പീനാരായണൻ തള്ളി.

അഡ്വക്കേറ്റ് ഉണ്ണികൃഷ്ണനോട് മാത്രമാണ് ഇക്കാര്യത്തിൽ നന്ദി. പൊലീസ് കോൺസ്റ്റബിളാണ് തന്റെ വീട്ടിൽ കൊണ്ടു വന്നതെന്നും നമ്പീ നാരായണൻ പറഞ്ഞു. ഇതിന് ശേഷം നമ്പീനാരായണനോട് കാര്യങ്ങൾ വീണ്ടും വിനു വി ജോൺ വിശദീകരിച്ചു. അതാണ് ശരിയെന്ന് നമ്പീ നാരായണൻ പറഞ്ഞു. പിന്നീട് വീണ്ടും ആലപ്പുഴയിലെ പത്രസമ്മേളനത്തിന്റെ ക്ലിപ്പിലേക്ക്. ഞങ്ങളാണ് കള്ളന്മാരെന്ന് പറയുന്നവരാണ് നിങ്ങൾ എന്ന് പിസിയെ സൂപിച്ചിപ്പ് വിനു വി ജോൺ പറയുകയും ചെയ്തു.

അങ്ങനെ ചാനൽ ചർച്ചയിൽ തീർത്തും പൊളിയുകയായിരുന്നു  പിസി ജോർജ്. ദിലീപിനെതിരെ കള്ളവാദങ്ങളാണ് ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ളവർ ഉയർത്തുന്നതെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് കള്ളം പറയുന്നത് പിസി ജോർജാണെന്ന് വിനു വി ജോൺ തെളിവ് സഹിതം പൊളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP