Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഭർത്താവിന്റെ കൂടെ നൃത്തം ചെയ്ത് ആവേശം കാട്ടി സാനിയ മിർസ; തെറിവിളിയുമായി സോഷ്യൽ മീഡിയ: സഹിക്കാൻ ബുദ്ധിമുട്ടെന്ന് യുവരാജ് സിങ്

പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഭർത്താവിന്റെ കൂടെ നൃത്തം ചെയ്ത് ആവേശം കാട്ടി സാനിയ മിർസ; തെറിവിളിയുമായി സോഷ്യൽ മീഡിയ: സഹിക്കാൻ ബുദ്ധിമുട്ടെന്ന് യുവരാജ് സിങ്

ഹൈദരാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ടെന്നിസ് താരം സാനിയ മിർസ ആരുടെ പക്ഷം പിടിക്കും? ഈ ചോദ്യം ഇന്ത്യൻ ടെന്നീസ് ഇതിഹാസത്തിന് നേരെ നിരവധി തവണ ഉയർന്നതാണ്. എന്നാൽ, താൻ ഇന്ത്യക്കാരിയാണെന്ന് വ്യക്തമാക്കി സാനിയ പലതവണ വിമർശകർക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ തന്റെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ കണ്ണീരുമായി സാനിയ എത്തിയത് എല്ലാവർക്കും അറിയാം... എന്നാൽ ക്രിക്കറ്റിലേക്ക് വന്നാൽ, ഇന്ത്യ എതിലാളികളല്ലെങ്കിൽ പാക്കിസ്ഥാൻ വിജയിച്ചാൽ അതിൽ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമായി സാനിയ പറയുന്നത് തന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ രാജ്യത്തിനുമൊപ്പം എന്നാണ്. ഇതിൽ തെറ്റൊന്നും കാണാൻ സാധിക്കുക്കകയുമില്ല.

ശ്രീലങ്കയ്ക്ക് എതിരായ പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് മത്സര വിജയം നൃത്തം ചെയ്തുകൊണ്ടാണ് സാനിയ ആഘോഷമാക്കിയത്. ഭർത്താവിനൊപ്പമുള്ള ഡബ്‌സ് മാഷ് വീഡിയോ ആയിരുന്നു ഇത്. പാക് വിജയത്തിന് ശേഷം അബിതോ പാർട്ടി ഷുരു ഹേ എന്നു ഗാനത്തിനൊപ്പമായിരുന്നു സാനിയയുടെ ഡ്ബസ്മാഷ്.

ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയും ചെയ്തു. അതിനിടെ തമാശ രൂപേണ എടുത്ത ഡബ്‌സ് മാഷ് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇത് വൈറലാകുന്നതിനൊപ്പം വിമർശനവും ഉയർത്തുകയാണ് ഇന്ത്യൻ ആരാധകർ. ചിലർ രൂക്ഷമായാണ് പ്രതികരിച്ചത്. പാക്കിസ്ഥാൻ വിജയത്തിൽ സാനിയ ആഘോഷിച്ചു എന്നതാണ് ഇവരുടെ പ്രശ്‌നം.

അതേസമയം വിജയം ആഘോഷിക്കുന്ന സാനിയ മിർസയെയും ഭർത്താവ് ഷൊയ്ഖ് മാലിക്കിനെയും തമാശ രൂപേണ പരിഹസിച്ച യുവരാജിന്റെ ട്വിറ്റർ പോസ്റ്റും വൈറലായി. സാനിയയും മാലിക്കും പാക്കിസ്ഥാനിലെ മറ്റ് ചില താരങ്ങളും ഉൾപ്പെടുന്ന് ഡബ്മാഷ് വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവരാജ് രംഗത്തെത്തിയത്. 'ഇരുവരും മികച്ച കളിക്കാർ തന്നെ.. പക്ഷേ രണ്ടുപേരുടെയും നൃത്തം അസഹനീയമാണ്..' എന്നിങ്ങനെയായിരുന്നു യുവരാജിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ മറുപടിയുമായി മാലിക്കും രംഗത്തെത്തി. 'മൈതാനത്തേയ്ക്ക് ക്ഷണിക്കുന്നു' എന്നായിരുന്നു യുവരാജിനുള്ള മറുപടി. ഇരുവരും തമാശ രൂപേണ നടത്തിയ ട്വീറ്റ് ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP