Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ വെറുതെ മെഴുകുതിരി കത്തിച്ചതുകൊണ്ടോ പ്രൊഫൈൽ പിക്ച്ചർ മാറ്റിയതുകൊണ്ടോ നമുക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല; സ്ത്രീയുടെ മാനവും മനുഷ്യന്റെ ജീവനും സംരക്ഷിക്കാൻ കഴിയാത്ത നട്ടെല്ലില്ലാത്ത നിയമം നമുക്ക് ഇനി രാജ്യത്ത് വേണ്ട; സൗദി അറേബ്യൻ നിയമമാണ് നടപ്പാക്കേണ്ടതെന്ന ആവശ്യവുമായി പെരുമ്പാവൂരിൽ വിഷുദിനത്തിൽ പോസ്റ്റർ ഒട്ടിച്ച നിഷയുടെ വീഡിയോ വൈറലാകുന്നു

നമ്മൾ വെറുതെ മെഴുകുതിരി കത്തിച്ചതുകൊണ്ടോ പ്രൊഫൈൽ പിക്ച്ചർ  മാറ്റിയതുകൊണ്ടോ നമുക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല; സ്ത്രീയുടെ മാനവും മനുഷ്യന്റെ ജീവനും സംരക്ഷിക്കാൻ കഴിയാത്ത നട്ടെല്ലില്ലാത്ത നിയമം നമുക്ക് ഇനി രാജ്യത്ത് വേണ്ട; സൗദി അറേബ്യൻ നിയമമാണ് നടപ്പാക്കേണ്ടതെന്ന ആവശ്യവുമായി പെരുമ്പാവൂരിൽ വിഷുദിനത്തിൽ പോസ്റ്റർ ഒട്ടിച്ച നിഷയുടെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ത്വാ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വെറുതെ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നതിൽ വിശ്വസിക്കുന്നില്ല പെരുമ്പാവൂർ അല്ലപ്ര സ്വദേശിനി നിഷ. ഇന്ത്യൻ നിയമ വാവസ്ഥയിൽ വിശ്വാസം നഷ്്ടപ്പെട്ടിരിക്കുകയാണെന്നും, സൗദി അറേബ്യയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകുന്ന ശിക്ഷ നമ്മുടെ രാജ്യത്തും നടപ്പാക്കണമെന്നുമാണ് നിഷ പറയുന്നത്.

സ്ത്രീയുടെ മാനത്തിനും മനുഷ്യന്റെ ജീവനും വില കൽപ്പിക്കാത്ത ഇന്ത്യ യിലെ നട്ടെല്ലില്ലാത്ത നിയമം വേണ്ടെന്നും സൗദി അറേബ്യ യിലെ നിയമം ഇന്ത്യയിൽ കൊണ്ട് വരണം എന്നുമാണ് അവരുടെ അഭിപ്രായം.ഈ ആവശ്യം ഉന്നയിച്ച് ഓട്ടോ ഡ്രൈവറായ നിഷ വിഷു ദിനത്തിൽ പെരുമ്പാവൂർ നഗരത്തിൽ ഒറ്റയ്ക്ക് പോസ്റ്റർ ഒട്ടിച്ചു. നിഷയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

നിഷയുടെ വാക്കുകൾ:

നമ്മൾ വെറുതെ മെഴുകുതിരി കത്തിച്ചതുകൊണ്ടോ പ്രൊഫൈൽ പിക്ച്ചർ മാറ്റിയതുകൊണ്ടോ നമുക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല.നമ്മുടെ രാജ്യത്തെ നിയമം മാറണം.നമ്മുടെ നാട്ടിൽ കൊലപാതകം നടന്നിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ക്രൂരമായി കൊന്നിട്ടുണ്ടെങ്കിൽ സർക്കാരിന്റെ വക ലക്ഷങ്ങളും സർക്കാർ ജോലിയും.ഈ ഒരു നയം അവസാനിപ്പിക്കണം.കാരണം നമുക്ക് നീതിയാണ് ആവശ്യം. ഇനിയൊരു കുരുന്ന ്‌പോലും ഇവിടെ ഇങ്ങനെ ക്രൂരമായി കൊല ചെയ്യപ്പെടരുത്. എല്ലാവർക്കുമുണ്ടല്ലോ പെൺമക്കൾ.എല്ലാവർക്കുമുണ്ട് സഹോദരീസഹോദരന്മാർ..അമ്മമമാർ..ഇപ്പോൾ എലലാവരുടെയും പ്രതികരണം ഫേസ്‌ബുക്കിൽ കൂടെ..ആരും സമൂഹത്തിലേക്ക് ഇറങ്ങുന്നില്ല.ഒരുസ്ത്രീയുടെ മാനവും മനുഷ്യന്റെ ജീവനും സംരക്ഷിക്കാൻ കഴിയാത്ത നട്ടെല്ലില്ലാത്ത നിയമം നമുക്ക് ഇനി രാജ്യത്ത് വേണ്ട.നമുക്ക് വേണ്ടത് സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP