Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണില്ലാത്ത ഈ ക്രൂരത അരുതേ! കുഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും, കണക്ക് തെറ്റിയതിന് കരണത്തടിയും ഭീഷണിയും; വിരാട് കോഹ്ലി ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു;രോഷം പ്രകടിപ്പിച്ച് പ്രമുഖരുടെ പ്രതികരണം

കണ്ണില്ലാത്ത ഈ ക്രൂരത അരുതേ! കുഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും, കണക്ക് തെറ്റിയതിന് കരണത്തടിയും ഭീഷണിയും; വിരാട് കോഹ്ലി ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു;രോഷം പ്രകടിപ്പിച്ച് പ്രമുഖരുടെ പ്രതികരണം

മറുനാടൻ ഡസ്‌ക്

സോഷ്യൽ മീഡിയയിൽ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി.ഏറ്റവുമൊടുവിൽ കോഹ്ലി ഷെയർ ചെയ്ത ഒരു വീഡിയോ വൈറലാകുകയും പല പ്രമുഖരും പ്രതികരിക്കുകയും ചെയ്തു. കണക്ക് പഠിപ്പിക്കുന്നതിനിടെ ഒരു സ്ത്രീ കുട്ടിയെ ഭീഷണിപ്പെടുത്തുകയും,കരണത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആരുടെയും കരളലിയിക്കും.

അഞ്ചു വരെ ഇംഗ്ലീഷിൽ എണ്ണി പഠിക്കുന്നതിനിടെ അനുഭവിക്കുന്ന വിഷമവും മാനസിക സംഘർഷവും അവളുടെ വാക്കിലും നോക്കിലും പ്രകടമാണ്. ഒടുവിൽ കുഞ്ഞ് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തെറ്റിപ്പോകുമ്പോൾ കൈകൂപ്പി അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കണ്ണു ആരുടേയും കണ്ണു നനയിക്കും. കുഞ്ഞുങ്ങളെ പഠനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ രോഷപ്രകടനവുമായി നിരവധി പ്രമുഖർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, റോബിൻ ഉത്തപ്പയും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ ഷൂട്ട് ചെയ്തത് ആരെന്ന് വ്യക്തമല്ല.എന്നാൽ, കുഞ്ഞിന്റെ ദയനീയാവസ്ഥ ആരുടെയും കണ്ണ് നനയിക്കും.

 

The fact that the pain and anger of the child is ignored and ones own ego to make the child learn is so massive that compassion has totally gone out of the window. This is shocking and saddening to another dimension. A child can never learn if intimidated. This is hurtful.

A post shared by Virat Kohli (@virat.kohli) on Aug 18, 2017 at 10:08pm PDT

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP