Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താരങ്ങളുടെ താരമായി വി എസ് അരുവിക്കരയിൽ എത്തിയതെങ്ങനെ? ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

താരങ്ങളുടെ താരമായി വി എസ് അരുവിക്കരയിൽ എത്തിയതെങ്ങനെ? ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചരിത്രത്തിൽ ഇത്രയും താരങ്ങളുടെ സാന്നിധ്യം കണ്ട മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അരുവിക്കരയിൽ ഇന്ന് കൊട്ടിക്കലാശം അവസാനിക്കുന്നത് വരെ സിനിമാ താരങ്ങൾ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു. മുകേഷ്്, ഇന്നസെന്റ്, സുരേഷ് ഗോപി, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു പ്രചരണ രംഗത്ത് സജീവമായി നിറഞ്ഞു നിന്നത്. കൂടാതെ സീരിയൽ രംഗത്തെ താരങ്ങലും ജനങ്ങളെ കൈയിലെടുക്കാൻ രംഗത്തിറങ്ങി.

ഇങ്ങനെ താരങ്ങളൊക്കെ തെരഞ്ഞെടുപ്പ് വേദിയിൽ എത്തിയിട്ടും 93 വയസുകാരൻ വി എസ് അച്യുതാനന്ദനോളം തരംഗം തീർക്കാൻ ആർക്കും സാധിച്ചില്ലെന്നതാണ് പ്രധാന കാര്യം. വി എസ് പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങളിലൊക്കെ ആളുകൾ ഇരമ്പിയാർത്തു. ഒടുവിൽ വിഎസിനെ നേരിടാൻ യുഡിഎഫ് തുറുപ്പുചീട്ടായ എ കെ ആന്റണിയെയും രംഗത്തിറക്കി.

ഒടുവിൽ വിഎസിനെ വിമർശിച്ച് ആന്റണി രംഗത്തെത്തി. എന്നാൽ, ഇതിന് വി എസ് നൽകിയ മറുപടിയും ചുട്ടതായിരുന്നു. ആറാട്ടുമുണ്ടെന്ന് വിളിച്ചാണ് ആന്റണിയെ നേരിട്ടത്. ഇത് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടുകയും ചെയ്തു. ഇങ്ങനെ അരുവിക്കരയിൽ വി എസ് താരങ്ങളുടെ താരമായി മാറിയ വിഷയമായിരുന്നു ഇന്നലെ റിപ്പോർട്ടർ ചാനലിലെ ആക്ഷേപഹാസ്യ പരിപാടി ഡെമോക്രേയ്‌സിയിൽ വിഷയമായിത്. വി എസ് സ്റ്റാറായ ഡെമോക്രേയ്‌സിയുടെ വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP