Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്‌സൽ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിച്ച ജെഎൻയു വിദ്യാർത്ഥിയോട് ഷട്ട് അപ്പ് പറഞ്ഞ് അർണാബ് ഗോസ്വാമി അലറി; മാവോയിസ്റ്റുകളേക്കാൾ അപകടകാരികൾ എന്ന് വിളിച്ച് ദേഷ്യം കൊണ്ട് തിളച്ചു: ടൈംസ് നൗ ന്യൂസ് നൈറ്റ് വീഡിയോ വൈറലായ വിധം

അഫ്‌സൽ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിച്ച ജെഎൻയു വിദ്യാർത്ഥിയോട് ഷട്ട് അപ്പ് പറഞ്ഞ് അർണാബ് ഗോസ്വാമി അലറി; മാവോയിസ്റ്റുകളേക്കാൾ അപകടകാരികൾ എന്ന് വിളിച്ച് ദേഷ്യം കൊണ്ട് തിളച്ചു: ടൈംസ് നൗ ന്യൂസ് നൈറ്റ് വീഡിയോ വൈറലായ വിധം

ന്യൂഡൽഹി: ന്യൂസ് നൈറ്റ് ചർച്ചയിൽ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിൽ എപ്പോഴും വിമർശിക്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനാണ് ടൈംസ് നൗവിന്റെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി. പലപ്പോഴും ഇതിന്റെ പേരിൽ നിരന്തരമായി സോഷ്യൽ മീഡിയയുടെ പരിഹാസങ്ങളും അദ്ദേഹം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചാനൽ ചർച്ചയിൽ തന്നേക്കാൾ അധികം ശബ്ധമുയർത്തുന്നവരെ അടിച്ചിരുത്തുന്നതാണ് അർണാബിന്റെ സ്ഥിരം ശൈലി. അതുകൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന അർണാബ് രണ്ട് ദിവസമായി സൈബർ ലോകത്ത് താരമായി. ഇത്തവണ ജെഎൻയുവിലെ വിദ്യാർത്ഥിയോട് ചർച്ചക്കിടെ ഷട്ട്അപ്പ് പറഞ്ഞ് അലറിയതു കൊണ്ടാണ് അർണാബ് സൈബർ ലോകത്തിന് പ്രിയപ്പെട്ടവനായത്.

അഫ്‌സൽ ഗുരു മരണവാർഷിക ദിനത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെ(ജെ.എൻ.യു.എസ്.യു) നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ടൈംസ് നൗവിലെ ചർച്ച. ജെഎൻയു സ്റ്റുഡൻൻസ്യൂണിയൻ പ്രതിനിധിയായി ഉമർ ഖാലിദ് എന്ന വിദ്യാർത്ഥിയായിരുന്നു എത്തിയത്. ന്യൂസ് അവർ ഡിബേറ്റിൽ ഉമർ തന്റെ ഭാഗങ്ങൾ വിശദീകരിച്ച ശേഷം അർണാബ് സംസാരിക്കുന്ന വേളയിൽ ഇടയ്ക്ക് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അർണാബിന് സ്വയം നിയന്ത്രണം വിട്ടത്.

സിയാച്ചിനിൽ അപകടത്തിൽപ്പെട്ട ഹനുമന്തപ്പ ചികിത്സയിൽ കഴിയുന്ന കാര്യം ചൂണ്ടി അർണാബ് സംസാരിക്കുകായിരുന്നു. ഇതിനിടെയാണ് ഉമർ ഇടയ്ക്ക് ചോദ്യം ഉയർത്തിയത്. ഇതോടെ അർണാബിന് നിയന്ത്രണം പോയി. അഫ്‌സൽ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഉമറിനെ രൂക്ഷമായി വിമർശിച്ച് അർണാബ് മാവോയിസ്റ്റുകളേക്കാൾ അപകടകാരികൾ എന്ന് പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ദുരപയോഗം ചെയ്യുകയാണെന്നും അർബാണ് പറഞ്ഞു. ഇതിനിടെ വീണ്ടും ഉമർ ഇടയ്ക്ക് കയറി പറഞ്ഞതോടെ അർണാബ് ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു.

ധീരജവാന് വേണ്ടി പറയുമ്പോൾ മിണ്ടരുത് എന്ന് പറഞ്ഞ് ശബ്ദമുയർത്തി. തുടർന്ന് സംഭവിച്ചത് എന്താണെന്ന് ചുവടെയുള്ള വീഡിയോയിൽ കാണാം. അഫ്‌സൽ ഗുരുവിന്റെ മരണവാർഷിക ദിനമായ ഫെബ്രുവരി 9നാണ് വിദ്യാർത്ഥികൾ സമരം സംഘടിപ്പിച്ചിരുന്നത്. അഫസൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും വധശിക്ഷകൾ ജുഡീഷ്യൽ കൊലപാതകങ്ങളാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പരിപാടിക്കിടെ വിദ്യാർത്ഥികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ആരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP