Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെ പാട്ട് പാടി അഹാനയുടെ വിസ്പേഴ്സ് ആൻഡ് വിസിൽസ്; കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനത്തിന് പുതുജീവൻ നൽകിയപ്പോൾ വീഡിയോ വൈറൽ

അച്ഛന്റെ പാട്ട് പാടി അഹാനയുടെ വിസ്പേഴ്സ് ആൻഡ് വിസിൽസ്; കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനത്തിന് പുതുജീവൻ നൽകിയപ്പോൾ വീഡിയോ വൈറൽ

ച്ഛൻ അഭിനയിച്ച സിനിമാ ഗാനത്തിന് പുതുരൂപം നൽകി മകൾ. അഹാന കൃഷ്ണയാണ് അഭിനയിക്കാൻ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്. കാറ്റിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ആൽബത്തിൽ അഹാന അച്ഛൻ കൃഷ്ണകുമാർ പണ്ട് അഭിനയിച്ച കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനത്തിനും ജീവൻ നൽകിയിരിക്കുകയാണ്.

ശശി പരവൂർ സംവിധാനം ചെയ്ത കാറ്റു വന്നു വിളിച്ചപ്പോൾ എന്ന സിനിമയിലെ ഗാനമാണിത്. എംജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ ഗാനം വൻ ഹിറ്റായിരുന്നു അക്കാലത്ത്. കൃഷ്ണകുമാറും ചിപ്പിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണകുമാർ അഭിനയിച്ച അപൂർവമായ ഒരു ഗാനരംഗം കൂടിയായിരുന്നു ഇത്.

കാറ്റിൻ മൊഴി, കാറ്റേ നിൻ വാസൽ വന്താൽ എന്നിവയാണ് അഹാന ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു ഗാനങ്ങൾ. 'വിസ്പേഴ്സ് ആൻഡ് വിസിൽസ്' എന്നാണ് ആൽബത്തിന്റെ പേര്. ശ്യാമപ്രകാശ് എംഎസ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP