Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പണം കിട്ടിയില്ലെങ്കിൽ എടിഎം തല്ലിപ്പൊളിക്കാം! ചൈനയിൽ യുവതി പ്രതികാരം ചെയ്തത് എങ്ങനെ? വീഡിയോ കാണാം

പണം കിട്ടിയില്ലെങ്കിൽ എടിഎം തല്ലിപ്പൊളിക്കാം! ചൈനയിൽ യുവതി പ്രതികാരം ചെയ്തത് എങ്ങനെ? വീഡിയോ കാണാം

ബെയ്ജിങ്: അത്യാവശ്യത്തിന് പണം എടുക്കാൻ ചെന്നപ്പോൾ എ.ടി.എം മെഷിനിൽ പണമില്ല. ഇതിൽ ക്ഷുഭിതയായ യുവതി എടിഎം കൗണ്ടർ പൂർണമായി തല്ലിപ്പൊളിച്ചു. ചൈനയിലെ ഡോൻഗ്വാൻ പ്രവിശ്യയിലെ ഒരു യുവതിയാണ് പണം കിട്ടാത്തതിന്റെ കലി തീർക്കാൻ കൈ ഉപയോഗിച്ച് എടിഎം തല്ലി തകർത്തത്.

യുവതി എടിഎം മെഷീൻ കൈ കൊണ്ടാണ് ഇളക്കിയെടുത്തത്. സംഭവം കണ്ട് സെക്യൂരിറ്റി ജീവനക്കാരുൾപ്പടെയുള്ളവർ ചുറ്റും കൂടിയെങ്കിലും ആരും യുവതിയെ തടഞ്ഞില്ല. മത്സരിച്ച് ഇവ മൊബൈൽ ക്യാമറയിലാക്കുകയും ചെയ്തു. ആദ്യംപ്ലാസ്റ്റിക് ഫ്രെയിം അടർത്തിമാറ്റിയ യുവതി പിന്നീട് മെഷിന്റെ ഓരോ ഭാഗങ്ങളായി ഇളക്കിയെടുത്തു. ഓരോ ഭാഗങ്ങളും അടർത്തിമാറ്റിയ ശേഷമാണ് എടിഎമ്മിൽ പണമില്ലെന്ന് യുവതിക്ക് മനസിലായത്.

സംഭവത്തിന് ശേഷം ഒന്നുമറിയാത്ത മട്ടിൽ നിന്ന യുവതിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പണം കിട്ടാത്തതിനെ തുടർന്ന് മൂന്ന് സുരക്ഷാ ജീവനക്കാർ നോക്കി നിൽക്കെ എടിഎം പൂർണമായി തല്ലിപ്പൊളിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP