Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗുണ്ടകൾ ഭർത്താവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാൽ കഴിഞ്ഞില്ല; ഗുണ്ടാസംഘത്തെ നേരിടാൻ തോക്കുമായി പാഞ്ഞെത്തുന്ന വീട്ടമ്മയുടെ ദൃശ്യങ്ങൾ വൈറലാകുന്നു; ലക്‌നൗവിൽ മാധ്യമപ്രവർത്തകനായ അബിദ് അലിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്

ഗുണ്ടകൾ ഭർത്താവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാൽ കഴിഞ്ഞില്ല; ഗുണ്ടാസംഘത്തെ നേരിടാൻ തോക്കുമായി പാഞ്ഞെത്തുന്ന വീട്ടമ്മയുടെ ദൃശ്യങ്ങൾ വൈറലാകുന്നു; ലക്‌നൗവിൽ മാധ്യമപ്രവർത്തകനായ അബിദ് അലിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭർത്താവിനെ ഒരു സംഘം ഗുണ്ടകൾ ആക്രമിക്കാൻ തുടങ്ങി. അധിക നേരം നോക്കിനിൽക്കാൻ ഭാര്യക്ക് കഴിഞ്ഞില്ല. ഭർത്താവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഗുണ്ടാസംഘത്തെ നേരിടാൻ തോക്കുമായി പാഞ്ഞെത്തുന്ന വീട്ടമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. ലക്‌നൗവിൽ കകോരി ഏരിയയിൽ പ്രാദേശിക മാധ്യമപ്രവർത്തകനായ അബിദ് അലി എന്നയാളാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.

അബിദ് അലിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആറോളം മുഖംമുടി ധാരികൾ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇരുമ്പു വടികളും ആയുധങ്ങളുമായാണ് ഗുണ്ടാസംഘം അലിയെ നേരിട്ടത്. അലിയും സ്ഥലത്തെ ജന്മിയുമായുള്ള തർക്കങ്ങളാണ് ആക്രമത്തിന് കാരണമായതെന്നായിരുന്നു പൊലീസ് നിഗമനം. അലിയുടെ സ്ഥലം ജന്മി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ടായിരുന്നു.

ഭർത്താവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് കണ്ട അഭിഭാഷകയായ ഭാര്യ സമചിത്തത വീണ്ടെടുത്ത് തോക്കുമായി പാഞ്ഞെടുക്കുകയായിരുന്നു. വീട്ടമ്മ വെടിയുതിർത്തതിനെ തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെട്ടു. ഭാര്യ രക്ഷയ്‌ക്കെത്തിയതോടെ ഭാര്യയിൽ നിന്ന് തോക്കു വാങ്ങി അലിയും അക്രമികൾക്കെതിരെ നിറയൊഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടമ്മ ഭർത്താവിനെ രക്ഷിക്കാൻ തോക്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വെറലായതോടെ അഭിനന്ദന പ്രവാഹമാണ് ഇവരെ തേടിയെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP