Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം തൊണ്ടയിൽ കുടുങ്ങിയവർ ഈ ഹ്രസ്വചിത്രം തീർച്ചയായും കാണുക..! വിദ്യാർത്ഥി സമരം കൊടുമ്പിരി കൊണ്ട അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഷോർട്ട് ഫിലിം യു ട്യൂബിൽ തരംഗമാകുന്നു..

പ്രണയം തൊണ്ടയിൽ കുടുങ്ങിയവർ ഈ ഹ്രസ്വചിത്രം തീർച്ചയായും കാണുക..! വിദ്യാർത്ഥി സമരം കൊടുമ്പിരി കൊണ്ട അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഷോർട്ട് ഫിലിം യു ട്യൂബിൽ തരംഗമാകുന്നു..

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കയാണ്. വിദ്യാർത്ഥി പീഡനങ്ങൾക്കെതിരായ സമരം കൊടുമ്പിരി കൊണ്ട കോളേജിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് ഒരു പ്രണയകഥയാണ്.. പറഞ്ഞു വരുന്നത് ഒരു ഷോർട്ട് ഫിലിമിനെ കുറിച്ചാണ്. യൂട്യൂബിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ മലയാളം ഷോർട്ട് ഫിലിമാണ് 'YES' (Your Emotion Speaks). പ്രണയം തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയം പറയാൻ മടി കൊണ്ട് തൊണ്ടയിൽ കുടുങ്ങുന്നവർക്ക് കാണാൻ പറ്റിയ ചിത്ര കൂടിയാണിത്.

പ്രണയം തോന്നിയ പെൺകുട്ടിയോട് അത് തുറന്നു പറയുമ്പോൾ അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം വിവരിക്കുന്നത്. മലയാളം ഷോർട്ട് ഫിലിമുകളിൽ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ഷോട്ട് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജിത്ത് എന്ന യുവാവിന്റെ ജീവിതത്തിലെ 15 മിനിറ്റുകളാണ് ഈ ചിത്രം പറയുന്നത്. പ്രണയം തോന്നിയ പെൺകുട്ടിയോട് അത് തുറന്നു പറയുമ്പോൾ അവിടെയുണ്ടാകുന്ന സംഭവവികാസകൾ ചിത്രം സിംഗിൽ ഷോട്ടിൽ വിവരിക്കുന്നു.

ക്യാമറ കാഴ്ചകൾക്ക് പ്രാധാന്യം നല്കിയ ഈ ചിത്രം, 32 മണിക്കൂറുകൾ കൊണ്ട് 48,000 പേർ യുട്യൂബിൽ കണ്ടിട്ടുണ്ട്. ക്രിഡോക്‌സ് ടാക്കീസിന്റെ ബാനറിൽ അഖിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജസ്റ്റിൻ മാത്യുവിന്റേതാണ്. 3 ഗാനങ്ങളുള്ള ചിത്രത്തിൽ , നിഖിൽ തോമസ്, ആൽവിൻ രാജു, റിറ്റോ പി തങ്കച്ചൻ , എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജോയൽ ജോൺസാണ്.

അനന്ദു ജി കൃഷ്ണ ക്യാമറയും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. അൻവിൻ ജോൺസൻ, ശുശാന്ത് നൈനാൻ കോശി, നിഖിൽ സാഖ്, ജീവൻ ജോർജ് , വെറോനൈസ് പിജി എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം, സച്ചിൻ, ജോതിൻ, അശ്വീൻ , ജിയോ, ഗോവിന്ദ് എന്നിവരാണ് അണിയറയിൽ ്പ്രവർത്തിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP