Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കുട്ടിയുടെ ചെറുത്തുനിൽപ്പിൽ സിംഹക്കൂട്ടം തോറ്റോടി! ധീരതയുടെ ഒരു വീഡിയോ കാണാം..

ആനക്കുട്ടിയുടെ ചെറുത്തുനിൽപ്പിൽ സിംഹക്കൂട്ടം തോറ്റോടി! ധീരതയുടെ ഒരു വീഡിയോ കാണാം..

ടിച്ചുകീറാൻ വെമ്പി കൂട്ടം സിംഹങ്ങൾ. ഒറ്റയ്‌ക്കൊരു ആനക്കുട്ടിയും. അവരോട് തോറ്റുകൊടുത്ത് ജീവിതം ബലികഴിക്കാൻ അവൻ ഒരുക്കമായിരുന്നില്ല. ശക്തമായി തന്നെ ചെറുന്നു നിന്നും ഒടുവിൽ തല ഉർത്തി തന്നെ സിംഹക്കൂട്ടത്തെ നേരിട്ടു. സിംഹങ്ങൾക്കെതിരെ ആദ്യം പ്രതിരോധം തീർത്ത് രംഗത്ത് വന്ന ആനക്കൂട്ടി ഒടുവിൽ തുമ്പികൈ ഉയർത്തി സിംഹക്കൂട്ടത്തെ ധീരമായി നേടിരുകയും ചെയ്തു. സാംബിയയിലെ നോർമൻകാർ സഫാരി ചിൻസോബോ ക്യാംപിലാണ് രസകരമായ സംഭവം നടന്നത്. ആരോ പകർത്തിയ ഈ വീഡിയോ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്.

പതിന്നാലോളം സിംഹങ്ങളുടെ ഇടയിൽ ഒറ്റപ്പെട്ടു പോയ ആനക്കുട്ടിയാണ് ധീരതയുടെ പ്രതീകമായി മാറിയത്. നദിയിൽ വെള്ളം കുടിക്കാനായെത്തിയതാണ് ഏകദേശം ഒരു വയസ്സുള്ള ഒരു ആഫ്രിക്കൻ ആനക്കുട്ടി. എന്നാൽ അവനെ കാത്തിരുന്നത് ഒരു കൂട്ടം സിംഹങ്ങളാണ്. കൂട്ടമായെത്തിയ സിംഹങ്ങളിൽ ചിലത് ആനക്കുട്ടിയുടെ പുറത്ത് വലിഞ്ഞു കയറി അതിന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ബാക്കിയുള്ളവ വശങ്ങളിൽ നിന്ന് ആക്രമിച്ച് ആനക്കുട്ടിയെ ഭയപ്പെടുത്താൻ ശ്രമിച്ചു.

ആദ്യം ഒന്നു പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത കുട്ടിയാന സിംഹങ്ങളെയും വഹിച്ച് നദിയിലിറങ്ങി. നദിയിൽ വച്ചും കുട്ടിയാനയെ ആക്രമിച്ച് കീഴ്‌പെടുത്താൻ സിംഹങ്ങൾ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ധൈര്യം സംഭരിച്ച് കുട്ടിയാന സിംഹങ്ങളെ തൊഴിച്ചും ചെവികൾ വിടർത്തിക്കൊണ്ടും ആനയ്ക്ക് മുമ്പിലേക്ക് ചിഹ്നം വിളിച്ചെത്തിയതോടെ സിംഹക്കൂട്ടം പേടിച്ചോടുകയായിരുന്നു.

ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP